വിലവർധനവ് കാരണം ജനങ്ങൾക്ക് ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരി സമിതി അംഗം അപു ജോൺ ജോസഫ്.
കാർഷിക മേഖല അടക്കം എല്ലാ മേഖലയും കഴിഞ്ഞ എട്ടു വർഷത്തെ ഭരണം കൊണ്ട് തകർന്നുവെന്നും ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകണമെന്നും അപു പറഞ്ഞു. കേരള കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ജോയി കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു. കെ.എ.ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, കെ.വി.കണ്ണൻ, വർഗീസ് വയലാമണ്ണിൽ, കെ.എ.ജോർജ്, ജോൺ ജോസഫ്, ജെയിംസ് വെട്ടിയാർ, ജോണി ചെക്കിട്ട, ജെയിംസ് പന്നിമാക്കൽ,, ടെൻ സൺ കണ്ടത്തിൻകര, കെ.ജെ.മത്തായി, സാബു മണിമല, ജോയി തെക്കേടത്ത്, രഞ്ജു ചാണക്കാട്ടിൽ, ലിസ ടോമി, ഷീബ തെക്കേടത്ത്, തോമസ് കളപ്പുര, എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009