ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 മുതലുള്ള എയ്ഡഡ് സ്കൂൾ നിയമനങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
പയ്യാവൂർ: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 മുതലുള്ള എയ്ഡഡ് സ്കൂൾ നിയമനങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ്. ഭിന്നശേഷിക്കാരുടെ പേര് പറഞ്ഞ് സർക്കാർ ലക്ഷ്യമിടുന്നത് നിയമന നിരോധനമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചു. ഭിന്നശേഷിക്കാരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെ മറയാക്കി എയ്ഡഡ് മേഖലയെ തകർക്കാനുള്ള ശ്രമം കൂടി ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ ഈ നിലപാടിൽ ഉറച്ചു നിന്നാൽ ആയിരക്കണക്കിന് നിയമനങ്ങളിൽ അവരെ ആശ്രയിച്ചു ജീവിച്ചുവരുന്ന കുടുംബങ്ങളും കൊടും പട്ടിണിയിലാവുമെന്ന് യോഗം വിലയിരുത്തി. സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപതാ ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി ഷിനോ പാറയ്ക്കൽ, മറ്റ് ഭാരവാഹികളായ ടോമി കണയങ്കൽ, ജോളി എരിഞ്ഞേരിയിൽ, ബിജു ഒറ്റപ്ലാക്കൽ, പി.എം.ജോസ്, ജിജി കുന്നപ്പള്ളി, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപം, തോമസ് വർഗീസ്, ജോസഫ് മാത്യു കൈതമറ്റം, ജയ്സൺ അട്ടാറിമാക്കൽ, ബേബി കോയിക്കൽ, തോമസ് ഒഴുകയിൽ, കെ.സി.ജോസഫ്, സാജു പടിഞ്ഞാറേട്ട്, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, മാത്യു വള്ളോംകോട്ട്, ജോർജ് കാനാട്ട്, ജോണി തോലമ്പുഴ, എന്നിവർ പ്രസംഗിച്ചു. 🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009