ശ്രീകണ്ഠാപുരം വാർത്തകൾ

മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ സ്വര്‍ണം മലയാളിക്ക്.

Whatsapp Image 2024 09 30 At 07.50.55

ഇന്റർനാഷണൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിങ്ങ് (ഐഎഫ്എഫ് ബി) ഫെഡറേഷൻ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി രാഹുൽ ജയരാജിന് സ്വർണത്തിളക്കം

പരസ്യം

ആലപ്പുഴ: 60 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയാണ് ആലപ്പുഴ ആര്യാട് പഞ്ചായത്ത് 17-ാം വാർഡ് (തുമ്പോളി) വളപ്പിൽ വീട്ടിൽ ജയരാജ് -ശ്രീകല ദമ്പതികളുടെ മകൻ രാഹുൽ ജയരാജ് നാടിന് അഭിമാനമായത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച സ്വർണമെഡലുകളിൽ ഒരെണ്ണം രാഹുൽ ജയരാജിന്റേതാണ്. കേരളത്തിന് ലഭിച്ച ഏക സ്വർണമെഡൽ രാഹുലിനാണെന്നുള്ളതും പ്രത്യേകതയാണ്. ആലപ്പുഴയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് രാഹുൽ. കേരളാ ബോഡി ബിൽഡിങ് അസോസിയേഷന്റെ നടത്തിയ സെലക്ഷനിൽ ആലപ്പുഴയിൽ നിന്ന് രണ്ട് പേരുൾപ്പെടെ കേരളത്തെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിന് പോയത് 10 പേരാണ്. ഇതിൽ രാഹുൽ ജയരാജിന് സ്വർണവും തിരുവനന്തപുരം സ്വദേശി വികാസിന് വെള്ളിമെഡലുമാണ് ലഭിച്ചത്. ഇന്ത്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ (ഐബിബിഎഫ്എഫ്) മുംബൈ എക്സിബിഷൻ സെന്ററിൽ വെച്ചായിരുന്നു മത്സരം. 10 ഓളം രാജ്യങ്ങളിൽ നിന്ന് മത്സരാർഥികൾ എത്തിയിരുന്നു. ഇന്ത്യയിൽ രണ്ടാമത്തെ തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെട്ടികാട് അഭിൻ ജിമ്മിൽ നിന്ന് പലതവണ മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങൾ വിജയിച്ചിട്ടുണ്ട് രാഹുൽ. ആലപ്പുഴ ഗുരുപുരം സ്വദേശിയും കാനഡയിൽ സ്ഥിര താമസവുമാക്കിയ നിതിൻ ശരത്താണ് പരിശീലകൻ. നീതുവാണ് രാഹുൽ ജയരാജിന്റെ ഭാര്യ. മകൾ ഇധിക.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 28 At 12.39.06 Pm (1)