പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കോൺഗ്രസ് കൺവൻഷനിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡ് കമ്മിറ്റി ഭാരവാഹികൾ.
പയ്യാവൂർ: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കോൺഗ്രസ് കൺവൻഷൻ വണ്ണായിക്കടവ് പൂവന്നിക്കുന്നേൽ സ്കറിയയുടെ വസതിയിൽ നടന്നു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ ഉദ്ഘാടനം ചെയ്തു. തോമസ് കുറുവത്താഴെ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസ് ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. അഴിമതിയും കെടുകാര്യസ്ഥതയും ക്രിമിനൽ പോലീസും മുഖമുദ്രയാക്കിയ മാഫിയ സർക്കാരിനെതിരെ ജനം ഉണർന്നു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റുമാരായ സ്കറിയ പൂവന്നിക്കുന്നേൽ, സിറിയക്ക് കാരക്കുന്നത്ത്. മണ്ഡലം വൈസ് പ്രസിഡൻ്റ് ലിസി ചാണ്ടിക്കൊല്ലി, ജനശ്രീ മണ്ഡലം പ്രസിഡൻ്റ് സെബാസ്റ്റ്യൻ കണ്ണംങ്കേരി എന്നിവർ പ്രസംഗിച്ചു. വാർഡ് കമ്മിറ്റി ഭാരവാഹികളായി തോമസ് കുറുവത്താഴെ -പ്രസിഡൻ്റ്, ജോർജ് അനന്തക്കാട്ട്, ജോയ് പാറയ്ക്കൽ, രവി ഈറ്റശ്ശേരി, ഡെൽവിന അമ്പാട്ട് -വൈസ് പ്രസിഡന്റുമാർ, സെബാസ്റ്റ്യൻ കണ്ണങ്കേരി, സണ്ണി ചിറക്കൽപള്ളത്ത്, മാത്യു പള്ളിപ്പുറത്ത്, ബെന്നി പുത്തൻപുര, മോഹനൻ മൂത്തേടൻ, സിന്ധു ഈറ്റശ്ശേരി, ലീലാമ്മ കാരക്കുന്നത്ത് കെ.സി.വിൽസൻ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009