ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാരുണ്യ സംഗീത യാത്രക്ക് നടത്തുന്ന തുടക്കമായി

Whatsapp Image 2024 11 26 At 5.08.55 Pm

നിർധന രോഗിയുടെ ചികിത്സാധന സമാഹരണത്തിനായി ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ സംഗീതയാത്ര ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ : ശ്രീകണ്ഠപുരം നഗരസഭ പന്ത്രണ്ടാം വാർഡിലെ ഐച്ചേരിയിൽ താമസിക്കുന്ന ഗോപാലൻ-കവിത ദമ്പതികളുടെ മകൾ അനഘയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗായകൻ സന്തോഷ് കാവുമ്പായി നയിക്കുന്ന അമ്പത് മണിക്കൂർ കാരുണ്യ സംഗീത യാത്രക്ക്  ഇരിട്ടിയിൽ തുടക്കമായി. തിങ്കളാഴ്ച രാവിലെ 10 ന് ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത സംഗീത യാത്ര  ഉദ്ഘാടനം ചെയ്തു. അടുത്ത ഒമ്പത് ദിവസങ്ങളിലായി മലയോര മേഖലയിലെ പ്രമുഖ ടൗണുകളിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കുന്ന സംഗീത പരിപാടികളിൽ പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിക്കുന്ന തുക ഡിസംബർ നാലിന്  ശ്രീകണ്ഠപുരത്ത് നടക്കുന്ന സമാപന ചടങ്ങിൽ പൗര പ്രമുഖരുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറും. കാരുണ്യ സംഗീത യാത്രാ സംഘത്തിലെ മുഖ്യ ഗായകൻ സന്തോഷ് കാവുമ്പായിയോടൊപ്പം സിന്ധു പരിയാരം, രാകേഷ് ലൂക്ക, രമ്യേഷ് ആഡൂർ, ബാബുരാജ് ചേടിച്ചേരി, രൂപേഷ്, സജീർ തില്ലങ്കേരി, ശ്രീലക്ഷ്മി വിനോദ് എന്നിവരും വിവിധ ദിവസങ്ങിലെ സംഗീത പരിപാടികളിൽ ഗാനങ്ങൾ ആലപിക്കും.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm