പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ 2024-25 പ്രവർത്തന വർഷം ഉദ്ഘാടനം പൈസക്കരി ഫൊറോനയുടെ ആതിഥേയത്വത്തിൽ നാളെ ചന്ദനക്കാംപാറയിൽ നടക്കും.
. ഉച്ചകഴിഞ് 2.30 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കെസിവൈഎം, എസ്എംവൈഎം അതിരൂപതാ പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും. പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണം നടത്തും. തലശേരി അതിരൂപതയിലെ 19 ഫൊറോനകളിൽ നിന്നുള്ള നിരവധി യുവജനങ്ങൾ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനവും നടത്തുമെന്ന് അതിരൂപതാ ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ട്രഷറർ എമിൽ നെല്ലംകുഴി, വൈസ് പ്രസിഡന്റുമാരായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, പൈസക്കരി ഫൊറോന പ്രസിഡന്റ് സിന്റോ തൈപ്പറമ്പിൽ, ഡയറക്ടർ ഫാ. ടോണി കുന്നത്ത് എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009