മലയോര മേഖലയിലെ പല സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രദേശത്തെ ഗവ.ആശുപത്രികളിലെ ചില ഡോക്ടർമാർ സർക്കാർ നിയമം ലംഘിച്ച് ജോലി ചെയ്തുവരുന്നത് തടയാൻ കർശന നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
പയ്യാവൂർ: . ഗവ.ഡോക്ടർമാർക്ക് ഡ്യൂട്ടിയിലല്ലാത്ത സമയങ്ങളിൽ അവരുടെ വീടുകളിലോ വാണിജ്യ കെട്ടിടങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലോ മാത്രമാണ് രോഗികളെ പരിശോധിക്കാൻ അനുമതിയുള്ളത്. എന്നാൽ ചില ഡോക്ടർമാർ ഗവ.ആശുപത്രികളിലെ ഡ്യൂട്ടി സമയത്ത് പോലും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നത് മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് ലഭിക്കേണ്ട സൗജന്യ പരിശോധനകൾക്കും ചികിത്സക്കുമുള്ള അവസരം ഇല്ലാതാക്കുകയാണ്. ഇത്തരം ഡോകടർമാരെ നിയമപരമായി നേരിടുന്നതിനോടൊപ്പം അവർ സ്വകാര്യ ആശുപത്രികളിൽ എത്താതിരിക്കാൻ വഴിയിൽ തടയുന്നതടക്കമുള്ള സമരപരിപാടികൾ ആരംഭിക്കാനും യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയാേജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻ്റ് പ്രിൻസ് പി.ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അബിൻ വടക്കേക്കര, ജനറൽ സെക്രട്ടറിമാരായ ആൽബിൻ അറയ്ക്കൽ, രഞ്ജി അറബി, വിനു ജോർജ്, നന്ദകിഷോർ, പി.വി. നിതിൻ, ധനീഷ് തോമസ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009