മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ അധ്യാപകരാേടൊപ്പം ചെങ്ങളായി നെല്ലിക്കുന്നിലെ ഗുഡ് സമരിറ്റൻ പുനരധിവാസ കേന്ദ്രം സന്ദർശിച്ചപ്പോൾ.
ശ്രീകണ്ഠപുരം: മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങളായി നെല്ലിക്കുന്നിലെ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്ററിൽ ‘സസ്നേഹം’ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. അനാഥാരും വിധവകളും ആരോരുമില്ലാത്തവരുമായ അന്തേവാസികൾക്കൊപ്പം അവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേർന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒരു ദിവസം ചെലവഴിച്ചു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവർക്കായി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ചു. ഇതിലൂടെ പുനരധിവാസത്തിലുള്ളവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് നേടാനും കഴിഞ്ഞു. സമരിറ്റൻ ഭവനിലെ അന്തേവാസികളുമായി ഇടപഴകുക, അവരുടെ ആവശ്യങ്ങൾ മനസിലാക്കുക, അവരുടെ ക്ഷേമത്തിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പികെഎം കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ.സിനോജ് ജോസഫ്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009