പയ്യാവൂർ: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി നാളെ (05/09/24) കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അധ്യാപകരെ ആദരിക്കും.
പരിപാടിയുടെ അതിരൂപതതല ഉദ്ഘാടനം രാവിലെ 11.30 ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് നിർവഹിക്കും. അതിരൂപതാ വൈസ് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിക്കും. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യഭാഷണം നടത്തും. സ്കൂൾ വിദ്യാർത്ഥികളും കത്താേലിക്ക കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാമിനും സഹ അധ്യാപകർക്കും ആദരവ് നൽകും. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, മേഖലാ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, ജോസഫ് മാത്യു കൈതമറ്റം എന്നിവർ പ്രസംഗിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009