ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി എട്ടാമത് ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത കേഡറ്റുകൾ സ്കൂൾ അധികൃതർ, പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരോടൊപ്പം.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) എട്ടാമത് ബാച്ചിന്റെ (2023-25) പാസിംഗ് ഔട്ട് പരേഡ് നടത്തി. ഏരുവശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. കുടിയാന്മല പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ.രാധാകൃഷ്ണൻ, സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.ജെ.ജോർജ്, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ കേഡറ്റുകളായ ജെസ്വിൻ ജെയിംസ് ജോബിൻ, ആൻ മരിയ ബൈജു, താസിം താജുദ്ദീൻ, അന്നമോൾ ബിജു എന്നിവർ പരേഡ് നയിച്ചു. കുടിയാൻമല പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി.സുജേഷ്, റിട്ട.പോലീസ് ഓഫീസർ കെ.എം.ബാബു, സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വിനോദ് അഗസ്റ്റിൻ, ബീന ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009