കർണ്ണാടകയിലെകുടക് നിവാസികളും, മലയാളികളും സംയുക്തമായി നടത്തുന്ന പയ്യാവൂർ ഊട്ട് മഹോൽസവം വിവിധ ചടങ്ങുകളോടെ തുടങ്ങി. ഊട്ടുൽസവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി പഴശ്ശി ഭഗവതിയെ ബന്ധനസ്ഥയാക്കുന്ന ചടങ്ങ് നടന്നു
ചോരയും നീരും ഉള്ള സ്ത്രീകളെ കണ്ടാലും കൂകി തെളിഞ്ഞ പൂവൻ കോഴിയെ കണ്ടാലും ഉഗ്രരൂപിണിയായി മാറുന്നത് കൊണ്ട്, ഊട്ടുൽസവ ചടങ്ങുകൾക്ക് തടസ്സം വരാതി തിരിക്കുന്നതിനായി പയ്യന്നൂർ പെരുമാൾ അച്ഛൻ കിരാതമൂർത്തിയുടെ അനുവാദത്തോടെ പഴശ്ശിക്കാവിൽ വെള്ളി ചങ്ങലയിൽ ബന്ധിക്കുകയാണ് ചെയ്യുന്നത്. പണ്ടുകാലത്ത് മഹാരാജാവ് ബന്ത്രു കോലപ്പൻ്റെ വെള്ളി ചങ്ങലയാണ് ഈ ചടങ്ങിന് ഉപയോഗിക്കുന്നത് പതിനാല് പാട്ടും പന്ത്രണ്ട് ഊട്ടും നടക്കുന്ന കിരാതമൂർത്തിയുടെ സന്നിധിയിൽ പതിനാല് നാട്ടിന്നാധാരമായി മഹാ ജനങ്ങൾ പോന്ന് വന്ന് കൈയ്യെടുക്കും, അത് കൊണ്ട് സ്ഥാനത്തെഴുന്നള്ളി ആധിപത്യം നേടിയ മകളെ ഉത്സവകാലത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവധിച്ചു കൂടാ എന്ന പയ്യാവൂരപ്പൻ്റെ ചിന്തയിലും അത്രേ ഈ ചടങ്ങ് നടക്കുന്നത്. ഇനി ഊട്ട് പന്ത്രണ്ട് കഴിഞ്ഞ് കുംഭം പതിമൂന്നിന് രാത്രി പഴശ്ശി ഭഗവതിയെ വെള്ളി ചങ്ങലയിൽ നിന്നും മോചിപ്പിച്ച് കോലം കെട്ടിയാടിക്കും. ഇന്നലെ പുലർച്ച കുടകിൽ നിന്നും മുണ്ട്യോടൻ്റ , ബഹൂരിയൻ്റെ, തറവാട്ടുകാരുടെ നേതൃത്വത്തിൽ കാളപുറത്ത് അരിയുമായി എത്തിയവരെ ദേവസ്വം ചെയർമാൻ ബിജു തളിയിൽ, എക്സിക്യുട്ടീവ് ഓഫീസർ സി വി അനീഷ് , ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. താഴത്തമ്പലത്തിൽ വൈകുന്നേരം അരിയളവ് നടന്നു. തുടർന്ന് കോമരത്തച്ഛൻ്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് ഊട്ട് നടത്തിപ്പ് അടിയന്തിരക്കാരെ ഏൽപ്പിച്ചു. വൈകുന്നേരം കുഴിയടുപ്പിൽ തീയിട്ട് ഗ്രാമപിള്ളയുടെ നേതൃത്വത്തിൽ നായൻമാരൂട്ട് നടന്നു. ഇന്ന് രാവിലെ പത്തുമണിക്ക് ചൂളിയാട് നിവാസികളുടെ ഓലക്കാഴ്ച, വൈകുന്നേരം അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, ആറിന് പയ്യാവൂർ ദേശവാസികളുടെയും ,കൈതപ്രം നിവാസികളുടെയും ഊട്ടുകാഴ്ച, രാത്രി പത്തിന് ശ്രീഭൂതബലി, ദേവസ്വം ഓഡിറ്റോറിയത്തിൽ ഏഴിന് കലാ സാംസ്കാരികപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കും, ദേവസ്വം ചെയർമാൻ ബിജു തളിയിൽ അധ്യക്ഷത വഹിക്കും രാത്രി എട്ട് മണിക്ക് പിന്നണി ഗായിക അഷിത മനോജ് നയിക്കുന്ന കോഴിക്കോട് മെലഡി സ്റ്റാർസിൻ്റെ ഗാനമേളയും നടക്കും ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009