ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്ന ‘ഒരുമ 76’ സംഗമത്തിൽ വീണ്ടും ഒത്തുചേർന്ന ചെമ്പേരി നിർമല ഹൈസ്കൂൾ 1976 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ.
ചെമ്പേരി നിർമല ഹൈസ്കൂൾ 1976 എസ്എസ്എഎൽസി ബാച്ച് സഹപാഠി സംഗമം ‘ഒരുമ 76’ ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ സംഗമം ഉദ്ഘാടനം ചെയ്തു. ഒരുമ 76 കൂട്ടായ്മ പ്രസിഡൻ്റ് ഡോ.വി.എ.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്രദർ.എഡ്വിൻ കുറ്റിയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി.പി.ജോസ് ദേവസത്തിൽ, പ്രവാസി മലയാളി ജോയി വില്ലന്താനം, ജോസഫ് പനയ്ക്കൽ, ടോം ജോസ്, വി.റ്റി.ബാബു, സിസ്റ്റർ റോസ് കുഴിപതാലിൽ, കെ.ജെ.സെലിനാമ്മ, എന്നിവർ പ്രസംഗിച്ചു.1976 ബാച്ചിന്റെ സുവർണ ജൂബിലി ഒത്തുചേരൽ 2026 ഫെബ്രുവരി 3,4, തീയതികളിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി വി.ടി.ബാബു – പ്രസിഡൻ്റ്, സി.ജനാർദ്ദനൻ -ജനറൽ സെക്രട്ടറി, ജോസ് അഗസ്റ്റിൻ – ട്രഷറർ, കെ.ജെ.സെലീനാമ്മ – വൈസ് പ്രസിഡന്റ്, ആൻസി മാത്യു – ജോയിൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009