ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികളുടെ മാരത്തൻ ഓട്ടമത്സരം പയ്യാവൂരിൽ സബ് ഇൻസ്പെക്ടർ ബെന്നി എംജെ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ശ്രീകണ്ഠപുരം: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാരത്തൻ നടത്തി. പയ്യാവൂർ പൊന്നുംപറമ്പ് മുതൽ പൊടിക്കളം മേരിഗിരി സ്കൂൾ വരെയായിരുന്നു മത്സരം നടത്തിയത്. മത്സരത്തിൽ 80 കായിക താരങ്ങൾ പങ്കെടുത്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വെവ്വേറെ സംഘടിപ്പിച്ച മത്സരത്തിൽ 12 കിലോമീറ്റർ വിദ്യാർഥികൾ ഓടി പൂർത്തിയാക്കി. ഗാന്ധി നെഹ്റു പട്ടേൽ ടാഗോർ എന്നിങ്ങനെ നാല് ഹൗസുകളിലെ വിദ്യാർത്ഥികളുടെ ഇൻറർ ഹൗസ് മത്സരം ആയിരുന്നു സംഘടിപ്പിച്ചത്. മരത്തോട്ട മത്സരത്തിന്റെ ഉദ്ഘാടനം പയ്യാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബെന്നി എം ജെ ഫ്ലാഗ് ഓഫ് ചെയ്തു. കായിക മേഖലയ്ക്ക് പഠനത്തോടൊപ്പം പ്രാധാന്യം നൽകി വിദ്യാർഥികളെ പരിശീലിപ്പിച്ച് മുന്നോട്ടു കൊണ്ടു വരാൻ ശ്രമിക്കുന്ന ഇത്തരം ഉദ്യമങ്ങൾ ഇന്ത്യൻ കായിക മേഖലയിലേക്ക് ഭാവിയിൽ നല്ല താരങ്ങളെ സംഭാവന ചെയ്യാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ റവ. ബ്രദർ ഡോ. റജി സ്കറിയ സിഎസ്ടി, മാനേജർ റവ.ബ്രദർ. ജോണി വെട്ടംതടത്തിൽ സിഎസ്ടി, ഫാദർ. റോയ് വടകര എന്നിവർ സന്നിഹിതരായിരുന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഡാനിയേൽ ഷാജി, അഖിയം റിയാമേ, റോബിൻ പൗറിയാമേ എന്നിവരും, പെൺകുട്ടികളുടെ വിഭാഗത്തിൽ മെഹറിൻ സമീർ, ആൻ മരിയ ജോസഫ്, ആൻ മരിയ പ്രദീപ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ സ്കൂൾ പ്രിൻസിപ്പൽ റവ. ബ്രദർ ഡോ. റജി സ്കറിയ സിഎസ്ടി യും സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ സിഎസ്ടി യും വിതരണം ചെയ്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009