ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശിയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി

Whatsapp Image 2025 01 05 At 6.55.17 Pm

ഏരുവേശി ഗ്രാമപഞ്ചായത്തിലെ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെമ്പേരി ടൗൺ ശുചികരണം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

ചെമ്പേരി: മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. ഏരുവേരി ഗ്രാമ പഞ്ചായത്തും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ചെമ്പേരി ടൗണിൽ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് മധുതൊട്ടിയിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ്, അസിസ്റ്റൻ്റ് സെക്രട്ടറി ബിജോയ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, വിഇഒ ബിന്ദു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, ഷിൻ്റോ മാത്യു, വാർഡ്‌ മെംബർ ജോയി ജോൺ എന്നിവർ  പ്രസംഗിച്ചു.  എൻഎസ്എസ് വളൻ്റിയേഴ്സ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം