പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചാമക്കാൽ ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സാങ്കേതിക വിദ്യ ശിൽപ്പശാല പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ഫൈനൽ പ്രൊജക്ടിൻ്റെ ഭാഗമായി നടത്തിയ അയൽപക്ക വിദ്യാലയ സന്ദർശനത്തോടനുബന്ധിച്ച് ചാമക്കാൽ ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കംപ്യൂട്ടറിൻ്റെ ബാലപാഠങ്ങൾ പകർന്നു നൽകി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രഭാവതി മോഹൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, ജോസ്മി ജോസ്, കെ.എ.ആൻസി എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ലിബിൻ കെ.കുര്യൻ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോമിഷ എന്നിവർ നേതൃത്വം നൽകി. ആദിൽ അലി, ദീക്ഷിത് ടി.രമേഷ്, ഓസ്റ്റിൻ സാബു, അമൽ സ്റ്റീഫൻ എന്നിവർ ക്ലാസുകൾ നയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009