വടക്കേമൂല സൗഹൃദ കൂട്ടായ്മയുടെ പുതുവത്സരാഘോഷം വടക്കേമൂല വെയിറ്റിംഗ് ഷെൽട്ടറിന് സമീപം നടന്നു.
വളയംകുണ്ട്: കൂട്ടായ്മ പ്രസിഡൻ്റ് സന്തോഷ് മേളക്കുന്നേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനിൽ പാറക്കടവൻ ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, പ്രസിഡന്റ് സന്തോഷ് മേളക്കുന്നേൽ എന്നിവർ ചേർന്ന് ന്യൂ ഇയർ കേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കുവച്ചു. ജോസ് മേമടം, സ്കറിയ കളപ്പുരയ്ക്കൽ, എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ജാതി,മത,രാഷ്ട്രീയ ഭേദമില്ലാതെ ഒരുമയോടെ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ സമൂഹത്തിന് മാതൃകാപരമാണെന്ന് അവർ പറഞ്ഞു. സമൂഹത്തിനായി നിസ്വാർത്ഥ സേവനം നൽകിവരുന്ന റോസമ്മ കുഴിവേലിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എഴുപത് വയസിലേറെ പ്രായമായ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കൃഷ്ണൻ മടത്തിവളപ്പിൽ, സുമിത്ര കടാംകോട്ട്, സെബാസ്റ്റ്യൻ കാരക്കുന്നേൽ, സുനിൽ പുലിയുറുമ്പിൽ, ജയശ്രീ പുതിയിടത്തുപറമ്പിൽ, സജി പനച്ചിക്കൽ, ജോളി കാരക്കുന്നേൽ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നിനു ശേഷം വിവിധ കലാപരിപാടികളും, കരിമരുന്നു കലാപ്രകടനവും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009