മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് സ്വീകരണം നൽകാനുള്ള ശ്രീകണ്ഠപുരം ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തവർ.
പയ്യാവൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവയിൽ ഉൾപ്പെടുന്ന 1474 മണ്ഡലങ്ങളിലൂടെ നടത്തുന്ന മഹിളാ സാഹസ് കേരള യാത്രക്ക് 24 ന് ശ്രീകണ്ഠപുരം ബ്ലോക്കിലെ മണ്ഡലങ്ങളിൽ നൽകുന്ന സ്വീകരണത്തിനായി ശ്രീകണ്ഠപുരം, നെടിയേങ്ങ മണ്ഡലങ്ങളുടെ സംഘാടകസമിതി രൂപീകരണ യോഗം ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ നടന്നു. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.ഗംഗാധരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.സി.പ്രിയ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ടി.കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറിമാരായ പ്രകാശൻ, ജോർജ് മാനാമ്പുറത്ത്, കെഎസ്എസ്പിഎ ജില്ലാ ജനറൽ സെക്രട്ടറി എം.പി.കുഞ്ഞിമൊയ്തീൻ, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻ്റ് സ്റ്റീഫൻ, ജോൺ വലിയവീട്ടിൽ, ദാസൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കാർത്തിക, ട്രഷറർ രചിത, മണ്ഡലം പ്രസിഡൻ്റ്മാരായ രാധാമണി, സുസമ്മ ജോസഫ്, കെ.ഉഷാകുമാരി, ജയശ്രീ ശ്രീധരൻ, റുക്കിയ എന്നിവർ പ്രസംഗിച്ചു. ഡോ. കെ വി ഫിലോമിന – രക്ഷാധികാരി, ഇ.വി.രാമകൃഷ്ണൻ – ചെയർമാൻ, എൻ.ജെ. സ്റ്റീഫൻ, ജിയോ ജേക്കബ്, നസീമ ഖാദർ, ഷിനോ പാറയ്ക്കൽ – വൈസ് ചെയർമാൻമാർ, കെ.പി.ഗംഗാധരൻ – ജനറൽ കൺവീനർ, പി.ടി.കുര്യാക്കോസ്, എം.പ്രകാശൻ, ജോർജ് മാനാമ്പുറത്ത്, കെ.പി.ലിഷ, സുസമ്മ ജോസഫ്, രാധാമണി – കൺവീനർമാർ എന്നിവരടങ്ങിയ 42 അംഗ സംഘാടക സമിതിയെയാണ് തെരെഞ്ഞെടുത്തത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009