ചെമ്പേരി വൈഎംസിഎയുടെ കുടുംബ സംഗമം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷിക മേളയ്ക്ക് തന്റെയും പഞ്ചായത്തിന്റെയും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ. വൈഎംസിഎയുടെ കുടുംബ സംഗമവും പുതുവ ത്സരാഘോഷവും ഉദഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലഘട്ടത്തിൽ കർഷകർ അനുഭവിച്ച ത്യാഗത്തിന്റെ പ്രതീകമാണ് കാക്കനാടന്റെ ഒറോത എന്ന നോവലിലെ മുഖ്യ കഥാപാത്രമായ ഒറോത. ഈ കാർഷിക മേളയ്ക്ക് ഒറോത ഫെസ്റ് എന്ന പേര് എന്തുകൊണ്ടും യോജിച്ചതാണെന്നും സാജു സേവ്യയർ പറഞ്ഞു. വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതിയധ്യക്ഷ പൗളിൻ തോമസ്, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, സുനീഷ് ഉറുമ്പടയിൽ, സന്ദീപ് കടൂക്കുന്നേൽ, ആന്റണി മായയിൽ, റോബി ഇലവുങ്കൽ വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009