ശ്രീകണ്ഠാപുരം വാർത്തകൾ

ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാൾ തുടങ്ങി  

Whatsapp Image 2025 01 10 At 6.28.21 Pm

ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ പത്ത് ദിവസത്തെ തിരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ കൊടിയേറ്റുന്നു. 

പരസ്യം

പയ്യാവൂർ: ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ പത്ത് ദിവസത്തെ  തിരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്  ഇടവക വികാരി ഫാ.തോമസ് കൊട്ടുകാപ്പള്ളിൽ കൊടിയേറ്റി. എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, ദിവ്യകാരുണ്യാരാധന തുടർന്ന് 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ.നോബിൾഓണംകുളം,  ഫാ.ജോസ് മടപ്പാട്ട്,  ഫാ.നോയൽ ആനിക്കുഴിക്കാട്ടിൽ, ഫാ. ജോർജ്  എളൂക്കുന്നേൽ,  ഫാ.ജോസഫ് ചാത്തനാട്ട്, ഫാ.ടോണി കുന്നത്ത്, ഫാ.ജെയ്സൺ വാഴകാട്ട്, ഫാ.ഡെന്നീസ് നെല്ലിത്താനത്തിൽ എന്നിവർ നേതൃത്വം നല്കും. പ്രധാന തിരുനാൾ ദിനങ്ങളായ 17 ന് വൈകുന്നേരം 7 ന് സൺഡേ സ്കൂൾ, സിഎംഎൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലാസന്ധ്യ, 18 ന്  ടൗൺ  കുരിശടിയിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, നീലേശ്വരം പിങ്ക് ചുള്ളൻസ്  അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം എന്നിവയുമുണ്ടായിരിക്കും. സമാപന ദിനമായ 19 ന് രാവിലെ 7 ന് വിശുദ്ധ കുർബാന, 10.30 ന് ആഘോഷമായ തിരുന്നാൾ കുർബാന, വചനപ്രഘോഷണം എന്നിവയ്ക്ക് ഫാ.ജോബിൻ കരുവൻമാക്കൽ സിഎസ്ടി മുഖ്യകാർമികത്വം വഹിക്കും. 12.30 ന് പ്രദക്ഷിണത്തോടെ തിരുനാളാഘോഷങ്ങൾക്ക് സമാപനമാകും.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം