യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ, റീജിയൻ 3 ലെ ഡിസ്ട്രിക്ട് lll യിലെ 22 ക്ലബ്ബിലെ പ്രതിനിധികൾ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
തളിപ്പറമ്പ: യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ, റീജിയൻ 3 ലെ ഡിസ്ട്രിക്ട് lll യിലെ 22 ക്ലബ്ബിലെ പ്രതിനിധികൾ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗായകരെ ഉൾക്കൊള്ളിച്ചു കൊണ്ട് വോയിസ് ഓഫ് യങ്ങ് മൈൻഡ് എന്ന സംഗീത ട്രൂപ്പിന്റെ ഉദ്ഘാടനവും നടത്തി. ബക്കളം ധ്വനി മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഴീക്കോട് MLA കെ വി സുമേഷ് നിർവഹിച്ചു. ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി നടത്തി. ക്രിസ്തുമസ് പുതുവത്സര സന്ദേശം ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ നൽകി. വോയിസ് ഓഫ് യങ് മൈൻഡ് സംഗീത ട്രൂപ്പിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ Dr. C രഘുനാഥ് നിർവഹിച്ചു. സംഗീത ട്രൂപ്പിന്റെ ഭാവി പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ട്രൂപ്പിന്റെ രക്ഷാധികാരി അഡ്വക്കറ്റ് എം കെ വേണുഗോപാൽ വിവരിച്ചു. ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ്, ട്രഷറർ ബിജു ഫ്രാൻസിസ്, ബുള്ളറ്റ് എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് പ്രഥമ വനിത ശ്രീലത പ്രശാന്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി സ്വാഗതവും, വോയിസ് ഓഫ് യങ്ങ് മൈൻഡ് ടീം മാനേജർ ഷാജി മാത്യു അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും, ഗെയിമുകളും, ഗാനമേളയും നടത്തി. കഴിഞ്ഞ ഡിസ്ട്രിക്ട് കൗൺസിൽ മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ക്ലബ്ബ് അംഗങ്ങളെ പങ്കെടുപ്പിച്ച തളിപ്പറമ്പ് യങ്ങ് മൈൻഡ്സ് ക്ലബ്ബിനും, ആലക്കോട് യങ്ങ് മൈൻഡ്സ് ക്ലബ്ബിനും ഉള്ള ഉപഹാരം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009