പയ്യാവൂർ ചാമക്കാൽ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൊങ്കാല മഹോത്സവത്തിന്റെ രസീത് വിതരണോദ്ഘാടനം വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ ചേർന്ന് നിർവഹിച്ചപ്പോൾ.
പയ്യാവൂർ: ചാമക്കാൽ ഭഗവതി ക്ഷേത്രത്തിലെ മീന പൊങ്കാല മഹോൽസവത്തിൻ്റെ രസീത് വിതരണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ ചേർന്ന് നിർവ്വഹിച്ചു. ആദ്യ രസീത് പയ്യാവൂർ മിടാവൂർ ക്ഷേത്രം പ്രസിഡൻ്റ് ഫൽഗുനൻ മേലേടത്ത് കൈമാറി. ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് സുരേന്ദ്രൻ തലച്ചിറ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബറും ആഘോഷ കമ്മിറ്റി വൈസ് ചെയർമാനുമായ പ്രഭാവതി പുളിമൂട്ടിൽ, ഊരത്തൂർ ഇളംകരുമകൻ ക്ഷേത്രം പ്രസിഡൻ്റ് കുഞ്ഞിരാമൻ, കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡൻ്റ് പി.എം.ജയരാജൻ, വാതിൽമട വീരഭദ്ര ക്ഷേത്രം പ്രസിഡൻ്റ് പി.കൃഷ്ണൻ, കൊശവൻവയൽ ഗുരുദേവ ക്ഷേത്രം പ്രസിഡൻ്റ് ലത രാജേന്ദ്രൻ, മുത്താറിക്കുളം ഗുരുദേവ ധർമശാസ്താ ക്ഷേത്രം പ്രസിഡൻ്റ് സുധീഷ്കുമാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാഘവൻ തെങ്ങുംപള്ളിൽ, ശിവരാമൻ തലച്ചിറ, ലിനീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി സർവൈശ്വര്യ പൂജയും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009