കുടിയാന്മല മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പങ്കെടുത്ത കുടിയാന്മലയിലെ മുൻകാല വോളിബോൾ താരങ്ങൾ.
ചെമ്പേരി: കുടിയാന്മലയിലെ മുൻകാല വോളീബോൾ താരങ്ങളുടെ സംഗമം കുടിയാന്മ മേരിക്യൂൻസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ രാജ്യാന്തര താരവും ഇന്ത്യൻ ടീം ക്യാപ്റ്റനുമായ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ.പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. ടി.എ.അഗസ്റ്റിൻ ആമുഖ പ്രഭാഷണം നടത്തി. സെബാസ്റ്റൃൻ പുത്തൻപുര, കുര്യാക്കോസ് മണ്ണാപറമ്പിൽ, സി.ഒ.ജേക്കബ്, ഫാ.ജോസ് മഞ്ചപ്പിള്ളിൽ, ജോയ് പെരുമ്പുഴ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. മരണമടഞ്ഞ മുൻകാല താരങ്ങൾക്ക് ആദരാഞ്ജലിയർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ താരങ്ങളെയും പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009