ശ്രീകണ്ഠാപുരം വാർത്തകൾ

ജനവാസ മേഖലയിൽ പുലിയിറങ്ങയതിന് വനം മന്ത്രിക്കെതിരെ കേസ് എടുക്കണം: ആം ആദ്മി പാർട്ടി കിസാൻ വിംഗ് 

Images (10)

വന്യജീവികൾ നാട്ടിലിറങ്ങിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും വനം മന്ത്രിക്കെതിരെയും കേസെടുക്കണമെന്ന്  ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡന്റ്‌ തോമസ് കുര്യൻ ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: കേരള വനം ഭേദഗതി ബിൽ-2024 ലൂടെ  മനുഷ്യരോ കന്നുകാലികളോ വനത്തിനുള്ളിൽ പ്രവേശിച്ചാൽ മനുഷ്യർക്കെതിരെ കേസ് എടുക്കാൻ നിയമ ഭേദഗതി ഉണ്ടാക്കിയ വനം വകുപ്പ് മന്ത്രിക്കെതിരെയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥ ർക്കെതിരെയും വന്യജീവി കൃഷിയിടത്തിൽ പ്രവേശിച്ചതിന് കേസ് എടുക്കണം. മുഴക്കുന്നിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങിയത് വനം വകുപ്പിന്റെ  കെടുകാര്യസ്ഥത മൂലമാണ്. വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കപ്പെടണം അതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്. ഈ പുലിയുടെ ആക്രമണത്തിൽ ഏതെങ്കിലും  മനുഷ്യജീവൻ നഷ്ടപ്പെട്ടിരുന്നാലും വനംവകുപ്പ് നിഷ്ക്രിയത്വം തുടരും.വന്യജീവികൾ നാട്ടിലിറങ്ങിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും വനം മന്ത്രിക്കെതിരെയും കേസെടുക്കണമെന്ന്  ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡന്റ്‌ തോമസ് കുര്യൻ ആവശ്യപ്പെട്ടു. മുഴക്കുന്ന് പഞ്ചായത്ത് ഭരിക്കുന്നവർ നിഷ്ക്രിയരാന്ന്. ജനങ്ങളുടെ  സ്വൈര്യ ജീവിതം  നഷ്ടപ്പെടുമ്പോഴും അധികൃതർ അനങ്ങാതിരിക്കുകയാണ്. കാട്ടുപന്നികളുടെ ശല്യം സഹിക്കാതെ ആരോ വെച്ച കെണിയിൽ പുലി അകപ്പെട്ടതാണ്. വനം വകുപ്പിനെ അറിയിച്ച ജനങ്ങളെ കേസിൽ കുടുക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. പുലിയെ അടുത്ത വനത്തിൽ വിട്ട് മനുഷ്യജീവൻ പുലിക്കു കൊടുക്കാൻ ആഗ്രഹിക്കുന്നവർ വനം വകുപ്പിലും ഉണ്ടെന്ന് കരുതണം. പുതിയ വനം ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി  കർഷകരെ കള്ളക്കേസിൽ കുടുക്കി വനഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിച്ച് കാർബൺ ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. എന്തു സംഭവിച്ചാലും കുഴപ്പമില്ല മന്ത്രിസ്ഥാനം പോകാതിരുന്നാൽ മതിയെന്ന് ചിന്തിക്കുന്ന വനം  വകുപ്പ് മന്ത്രിയെ നിഷ്ക്രിയനാക്കിയിരിക്കുകയാണ് വനംവകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥർ. പുതിയ വനനിയമ ഭേദഗതിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന്  ആം ആദ്മി പാർട്ടി ഇരിക്കൂർ നിയോജകമണ്ഡലം  കൺവെൻഷനിൽ തോമസ് കുര്യൻ പറഞ്ഞു. ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് പി.വി.ജോസഫ്  അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഷാജി മാട്ടറ,  നിയോജകമണ്ഡലം സെക്രട്ടറി ഡൊമിനിക്ക് എൻ.ജോസഫ്, പി.കെ.കുര്യൻ, ഇമ്മാനുവൽ ജോർജ്, പി.കെ.ഷാജി, തോമസ് ചക്കാംകുന്നേൽ എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം