ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന ചെമ്പേരി മേള ഒറോത കാർഷിക ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രമുഖ നോവലിസ്റ്റ് കാക്കനാടൻ അനുസ്മരണവും സാഹിത്യ സദസും കാക്കനാടൻ്റെ മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്യും.
മലബാറിലേക്ക് കുടിയേറിയ കർഷകരുടെ ജിവിതം പ്രമേയമാക്കി മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരനായിരുന്ന ജോർജ് വർഗീസ് കാക്കനാടൻ രചിച്ച ‘ഒറോത’ എന്ന നോവലിൻ്റ പശ്ചാത്തലം മലയോര ഗ്രാമമായ ചെമ്പേരിയാണ്. കാക്കനാടൻ മുമ്പ് പല തവണ ചെമ്പേരി സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒറോതയുടെ രചന നിർവഹിച്ച കാലത്ത് ഏറെ നാളുകൾ അദ്ദേഹം ചെമ്പേരി യിലുണ്ടായിരുന്നതിനാൽ ഇവിടെയുള്ള നാട്ടുകാർക്ക് ഒരുനാളും മായാത്ത ഓർമയാണദ്ദേഹം. സംസ്ഥാന അവാർഡ് നേടിയ നോവലിൻ്റെയും നായികയുടെയും പേര് തന്നെ ചെമ്പേരിയിൽ ആദ്യമായി നടത്തുന്ന മഹാമേളക്ക് നൽകിയത് അദ്ദേത്തിനുള്ള ഏറ്റവും വലിയ ആദരവാണ്. ചെമ്പേരി മേള – ഒറോത ഫെസ്റ്റിൽ മികച്ച കർഷകർ, സംരംഭകർ, കാർഷിക രംഗത്ത് നൂതന കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രാദേശിക ശാസ്ത്രജ്ഞർ, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ, യുവാക്കൾ, കുടിയേറ്റത്തിന്റെ ത്യാഗങ്ങളും ദുരിതങ്ങളും അനുഭവിച്ച, ഇപ്പോൾ ജീവിച്ചിരിക്കുന്ന കർഷക കാരണവന്മാർ, മലയോര മേഖലയുടെ ഭൗതികവും ആധ്യാത്മികവുമായ പുരോഗതിക്കു ചുക്കാൻ പിടിച്ച വൈദികശ്രേഷ്ടർ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ മേളയിൽ വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ ആദരിക്കും, മരണപ്പെട്ട കുടിയേറ്റ കാരണവന്മാരെ അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിക്കും. ഒറോത കാർഷിക, വിദ്യാഭ്യാസ പ്രദർശനമേളയുടെ പ്രോഗ്രാം കമ്മിറ്റിയുടെയുംകൾച്ചറൽ ഫെസ്റ്റ് കമ്മിറ്റിയുടെയും സംയുക്ത യോഗം വൈഎം സിഎ ഹാളിൽ ചേർന്നു. മലയോര മേഖലയിലെ മുഴുവൻ ജനങ്ങളുടെയും ഉത്സവമായ ഈ കാർഷിക മേളയിൽ ഓരോ ദിവസവും നടത്തേണ്ട വ്യത്യസ്ത കലാപരിപാടികൾ, സാംസ്കാരിക സെമിനാറുകൾ, ക്‌ളാസുകൾ തുടങ്ങിയവയെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പ്രഫ.വാസുദേവൻ നായർ, വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മേമടം, കൾച്ചറൽ ഫെസ്റ്റ് കമ്മിറ്റി കൺവീനർ ഷൈബി കുഴിവേലിപ്പുറം, ദീപു ജോസ്, ഇമ്മാനുവൽ ജോർജ്, ജോസ് കാളിയാനി, റഷീന ജോർജ് , സോനാ ഷാജി, മഞ്ജു ദീപു, എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009