ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
സ്കൂളിലെ തന്നെ ജൈവ മാലിന്യങ്ങളും, ചാണകവും ഉപയോഗിച്ചുകൊണ്ട് വിജയകരമായി നൂറു മേനി വിളയിച്ച കൃഷി തികച്ചും മാതൃകാപരവും,അഭിനന്ദാർഹവുമാണെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകൻ മണി കുന്നിൽ ന്റെ നേതൃത്വത്തിൽ അധ്യാപകരും, ഓഫീസ് സ്റ്റാഫുകളും, വിനോദ്, ജയൻ, നിധിൻ, അഞ്ജന,എസ് പി സി, ജെ ആർ സി വിദ്യാർത്ഥികളും ചേർന്നാണ് കൃഷി നടത്തിയത്. ഇതിനായി സ്കൂളിലെ തന്നെ ഉപയോഗശൂന്യമായ പച്ചക്കറികൾ, കഞ്ഞിവെള്ളം, മറ്റ് ജൈവ മാലിന്യങ്ങൾ എന്നിവയാണ് ഉപയോഗിച്ചത്. സ്കൂളുകളിലെ പച്ചക്കറി കൃഷിക്കായി നൽകിയ ചട്ടികളിൽ തക്കാളി, വെണ്ട, പച്ചമുളക്,പയർ, ചീര ,വഴുതനങ്ങ, തുടങ്ങി നിരവധി പച്ചക്കറികൾക്കൊപ്പം കൂൺ കൃഷിയും നടത്തുന്നു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും, സ്കൂൾ പാചകപ്പുരയിലേക്ക് കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത പച്ചക്കറികൾ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ഈ കൃഷി കൊണ്ട് ലക്ഷ്യമിടുന്നത്. ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ രാജേന്ദ്രൻ ടി എം , ഹെഡ്മാസ്റ്റർ ഗീത എം വി, അധ്യാപകരായ രാജി, ജയ, കുമാരൻ,വിത്സൻ,ശ്യാം,സുനില,പിടിഎ പ്രസിഡന്റ് ഇബ്രാഹിം കെ പി തുടങ്ങിയവർ പങ്കെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009