പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ നിന്ന്.
പയ്യാവൂർ: ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ‘പരീക്ഷയെ നേരിടാൻ’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻ മുഖ്യാധ്യാപകൻ സി.എൽ. ആന്റോ ക്ലാസ് നയിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുക, അനുവദിക്കപ്പെട്ട സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകുന്നതിനായാണ് ക്ലാസ് നടത്തിയത്. സ്കൂൾ പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ ഉദ്ഘാടനം ചെയ്തു. മുഖ്യധ്യാപകൻ ബിജു സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വി.രാജേഷ് ആമുഖപ്രഭാഷണം നടത്തി. ഷീജ പുഴക്കര, നിർമൽ സെബാസ്റ്റ്യൻ, സിനി ജേക്കബ്, സിനോൾ ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി വി.എം.തോമസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009