പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ പരിശീലന സെമിനാറിൽ നിന്ന്.
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് ജീവനക്കാർക്ക് വേണ്ടി സൈബർ സുരക്ഷാ പരിശീലന സെമിനാർ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.പി.അഷ്‌റഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. സൈബർ ഇടങ്ങൾ ഉയർത്തുന്ന ഭീഷണികൾ, മൊബൈൽ ഫോണുകളുടെ ദുരുപയോഗം, സമൂഹ മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തി. അനാമിക അനീഷ്, ഫാത്തിമത്ത് നദ, മരിയ രാജേഷ്, വി.കൃഷ്ണജ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് സൈബർ സുരക്ഷയെ സംബന്ധിച്ച് പ്രായോഗിക മുൻകരുതലുകൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. കൈറ്റ് മാസ്റ്റർ ലിബിൻ കെ.കുര്യൻ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോമിഷ, സ്റ്റെല്ല ഏബ്രഹാം, ബിന്ദു ആളോത്ത് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009