തിരൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ അനുസ്മരണത്തിൽ നിന്ന്.
കണ്ണൂർ: ലോക മലയാളികളുടെ അഭിമാനമായ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി.വാസുദേവൻ നായരുടെ വിയോഗത്തിൽ കണ്ണൂർ ജില്ലയിലെ തിരൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ അനുസ്മരണ സമ്മേളനവും, ശ്രദ്ധാഞ്ജലിയും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡൻ്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്ലബിൻ്റെ ഓവർസീസ് കോ ഓർഡിനേറ്റർ രാജു കാഞ്ഞിരംതറപ്പേൽ (ഇറ്റലി), മുഖ്യാഥിതിയായിരുന്നു. ക്ലബ് എക്സിക്യൂട്ടീവ് മെംബർ ടോം തോമസ് നേതൃത്വം നൽകി. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ.നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച സിനിമ ‘ഒരു വടക്കൻ വീരഗാഥ’ യും ചടങ്ങിൽ പ്രദർശിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009