ചുഴലി ചാലിൽവയലിൽ പുതുതായി തുറന്ന കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റി ഓഫീസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പുഴകളിലും ഡാമുകളിലും പ്രളയകാലത്ത് നിറഞ്ഞിരിക്കുന്ന മണൽ ഖനനം നടത്താൻ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണൽ നിറഞ്ഞ തിനാൽ ഡാമുകളുടെയും പുഴകളുടെയും ആഴം കുറയുകയും മഴക്കാലത്ത് കരകവിഞ്ഞൊഴുകയും ചെയ്യുകയാണ്. അടിഞ്ഞുകൂടിയ മണൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖനനത്തിന് അനുമതി നൽകണമെന്നും കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും കീഴിലുളള ഡാമുകളിൽ വർഷങ്ങളായി കൂടികിടക്കുന്ന മണൽ ഖനനം ചെയ്താൽ സർക്കാരിന് മുതൽക്കൂട്ടാകുമെന്നും ക്വാറി, ക്രഷർ ഉത്പ്പന്നങ്ങൾക്ക് വില കൂട്ടിയ സാഹചര്യത്തിൽ പുഴ മണൽ ചെറിയ വിലയ്ക്ക് ലഭ്യമായാൽ സാധാരണക്കാരുടെ വീടുപണിക്കും,അനുബന്ധ ജോലികൾക്കും ഉപകാരപ്രദമാകുമെന്നും കമ്മിറ്റി വിലയിരുത്തി. ചുഴലി ചാലിൽവയലിൽ പുതുതായി തുറന്ന ചെങ്ങളായി മണ്ഡലം കമ്മിറ്റി ഓഫീസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജെയിംസ് ചിറമാട്ടേൽ അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യ പ്രഭാഷണം നടത്തി. സി.ജെ.ജോൺ, ബിജു പുതുക്കള്ളിൽ, ഏലമ്മ ജോസഫ്, സണ്ണി മുക്കുഴി, ജിനോ പാറേമാക്കൽ, ബിനു ഇലവുങ്കൽ, ഷാജി കുര്യൻ, ജോർജ് മേലേട്ട്, ടോമി ഇല്ലിക്കുന്നുംപുറം, പി.പി.രാഘവൻ, യാക്കോബ് ആലയ്ക്കൽ, നോബിൾ പയ്യമ്പള്ളി, തോമസ് ചുക്കനാനി, ബിനു കുറ്റ്യാത്ത്, ജോഷി പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009