പുതിയ ചുറ്റമ്പലം നിർമിക്കുന്നതിനു മുന്നോടിയായി പഴയ ചുറ്റമ്പലം പൊളിച്ചുനീക്കി.
ശ്രീകണ്ഠപുരം : നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കാവുമ്പായി മഹാവിഷ്ണു ക്ഷേത്രം പുന:പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു. പുതിയ ചുറ്റമ്പലം നിർമിക്കുന്നതിനു മുന്നോടിയായി പഴയ ചുറ്റമ്പലം പൊളിച്ചുനീക്കി. വർഷങ്ങളോളം നിത്യപൂജകൾ മുടങ്ങി നാശോന്മുഖമായിരുന്ന ക്ഷേത്രം ഭക്തജനങ്ങൾ ഏറ്റെടുത്ത് നവീകരണ പ്രവൃത്തികൾ നടത്തിവരികയാണ്. തച്ചുശാസ്ത്ര വിദഗ്ധൻ കാര്യാമ്പലം സുരേന്ദ്രൻ വിശ്വകർമൻ്റെ നേതൃത്വത്തിൽ ശ്രീകോവിലിന്റെയും നമസ്കാര മണ്ഡപത്തിന്റെയും നിർമാണം പൂർത്തിയായി. ക്ഷേത്രനിർമാണ വിദഗ്ധൻ സജീഷ് കീച്ചേരിയുടെ നേതൃത്വത്തിലാണ് വാസ്തു ശാസ്ത്ര പ്രകാരമുള്ള തറ,ഭിത്തി എന്നിവയുടെ നിർമാണം നടക്കുക. ദേവപ്രശ്ന ചിന്തയുടെയും ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂരില്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നതെന്ന് ഭരണസമിതി പ്രസിഡൻറ് എം.വി. നാരായണൻ,സെക്രട്ടറി വി.കെ. പുരുഷോത്തമൻ, പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ടി.പി.സഹദേവൻ എന്നിവർ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009