ശ്രീകണ്ഠപുരം നഗരസഭ ഫെസ്റ്റ് ശ്രീലയം 25 സമാപന സമ്മേളനം പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയുടെ സാംസ്കാരീകോൽസവമായ ശ്രീകണ്ഠപുരം ഫെസ്റ്റ് ശ്രീലയം 2025. എല്ലാ ഐശ്വര്യങ്ങളുടെയും താള നാദ ലയ സമ്മേളനം പ്രാദേശികമായ നുപുര ധ്വനികളും നൃത്ത ചൂടുകുളുമായി സാംസ്കാരിക ഉത്സവത്തിന് അകമ്പടി സേവിച്ച് ഇരിക്കൂറിന്റെ വികസന നായകൻ സജീവ് ജോസഫ് എംഎൽഎ തിരികൊളുത്തിയ ഉദ്ഘാടന പരിപാടികൾക്ക് ശേഷം അരങ്ങേറിയ പ്രാദേശികവും, പ്രൊഫഷണൽ കലാകാരികളും കലാകാരന്മാരും വിരുന്നൊരുക്കിയ സാംസ്കാരിക സദ്യ ആസ്വദിക്കാൻ നഗരത്തിന് അകത്തുനിന്നും പുറത്തുനിന്നും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഗ്രഹാതുരത തുടിക്കുന്ന നാടൻപാട്ടുകളും നാടോടി നൃത്തവും ഭരതനാട്യം കുച്ചുപ്പുടിയും സംഘനൃത്തവും സിംഗിൾ സോങ്ങുകളും ആസ്വാദമനസ്സുകളിൽ ചിര പ്രതിഷ്ഠ നേടാൻ തക്കവയായിരുന്നു. ഒന്നാം ദിവസത്തെ താവം ഗ്രാമ വേദിയുടെ നാടൻ കലാവിരുന്ന് ജീവിതത്തിന്റെ നാനാവിധമായ സനാതന ങ്ങളെ ഒപ്പിയെടുത്തു. പാവപ്പെട്ടവന്റെ നോവും, നിനവും,കണ്ണീരും, പുഞ്ചിരിയും എല്ലാം അതിൽ പ്രതിഫലിച്ചു. രണ്ടാം ദിവസം കഥാ ലോകത്തെ ചക്രവർത്തി ടി പത്മനാഭൻ ( പപ്പേട്ടൻ ) നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു ആ ദിവസത്തെ ഹാസ്യ നൃത്ത സമന്വയം അനുകരണ കലയുടെ ആന്തോളനങ്ങൾ ആഹ്ലാദ മനസ്സുകളിൽ വാരി വിതറി പ്രശസ്ത സിനിമാ ടിവി താരം ബിജേഷ് ചേളാരിയും സഹപ്രവർത്തകരും അക്ഷരാർത്ഥത്തിൽ മനുഷ്യമനസ്സുകളിലേക്ക് കസേരയിട്ട് ഇരിക്കുകയായിരുന്നു.. തലമുറയെയും സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പ്രശസ്ത ചെറുകഥാ കൃത്ത് ശിഹാബുദ്ദീൻ പോയ്തും കടവ് മൂന്നാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നാലാം ദിവസം പ്രശസ്ത നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ആയിരുന്നു. നടനകലയേയും സിനിമയേയും അതിന്റെ പ്രത്യേകതകളെയും മെല്ലാം അദ്ദേഹം ഊന്നി പറഞ്ഞു. അന്നേ ദിവസം റോക്സ്റ്റാർ കൗഷിക്കും ടീമും അവതരിപ്പിച്ച മെഗാ ഹിറ്റ് ഗാനമേള കുട്ടികളും, ചെറുപ്പക്കാരും വയോജനങ്ങളും എല്ലാം തന്നെ ആ താള നാഥ ലഹരിയിൽ ആറാടി.. …………. അഞ്ച്ദിനങ്ങൾ നീണ്ട് നിന്ന ശ്രീകണ്ഠപുര ത്തിന്റെ സാംസ്കാരീകോൽസവത്തിന്റെ അവസാന ദിനത്തിൽ പേരാവൂരിന്റെ പ്രിയപ്പെട്ട എംഎൽഎ ശ്രീ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് മുഖ്യാതിഥി ആയിരുന്നു. ചെറുകഥാകൃത്ത് വി.എച്ച് നിഷാദ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാംഗദൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുൻ നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ശ്രീകണ് പുരം എസ് എച്ച് ഒ സന്തോഷ് കുമാർ, എം പി മോഹനൻ, എൻ പി സിദ്ദിഖ്, വർഗീസ് വയലാമണ്ണിൽ, വി.വി സേവി, സുനിൽകുമാർ ടി.പി, ജിയോ ജേക്കബ്, വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ജോസഫിന ടീച്ചർ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ, മിനി സജീവൻ, വിജിൽ മോഹനൻ, ഷീന എം.വി, എം.പി കുഞ്ഞു മെയ്ദീൻ പി ഇ ചന്ദ്രൻ, ഷീജ ജോമോൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിന്നു. പ്രാദേശിക കലാ പരിപാടികൾക്ക് ശേഷം അഥീന നാടക നാട്ടറിവ വീട് അവതരിപ്പിച്ച നാട്ട് മൊഴി നാടൻപാട്ട് മേളയും അരങ്ങേറി.ഭരണ സമിതി അംഗങ്ങൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ വിവിധ സംഘടന നേതാക്കൾ,എന്നിവർ ഒന്നിച്ചു ചേർന്ന് നടത്തിയ നഗരസഭയുടെ സാംസ്കാരികോൽസവം സുവർണ്ണ നൂലുകൊണ്ട് തുന്നി ചേർത്ത പൊൻ തൂവലായി മാറി. സാംസ്കാരീകോൽസവം അവസാന ദിനം സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രയും, കഴിവും തെളിയിച്ചവരെ ആദരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009