കട്ടായി നാലാം വാർഡിൻ്റേം കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിൻ്റേം നാലാം വാർഷികവും ഗ്രാമോത്സവവും പുതുവത്സരാഘോഷവും ചെമ്പം തൊട്ടി ഡ്രീം കാസിൽഓഡിറ്റോറിയത്തിൽ അഡ്വ: സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചെമ്പം തൊട്ടി : കട്ടായി നാലാം വാർഡിൻ്റേം കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിൻ്റേം നാലാം വാർഷികവും ഗ്രാമോത്സവവും പുതുവത്സരാഘോഷവും ചെമ്പം തൊട്ടി ഡ്രീം കാസിൽഓഡിറ്റോറിയത്തിൽ അഡ്വ: സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. . എം.എൽ.എയുടെ ഇരു പത്തിയേഴാമത് വിവാഹ വാർഷികം പ്രിയപത്നിയോടൊപ്പം കേക്ക് മുറിച്ച് സമ്മേളനത്തിൽ ആഘോഷിച്ചു. പ്രഥമ എ.സി. വർക്കി യുവ കർഷക അവാർഡ് ജേതാവ് ജിനേഷ് ചന്ദനക്കാംപാറയെ സമ്മേളനത്തിൽ എം.എൽ.എ ആദരിച്ചു. ജിനേഷ് ചന്ദനക്കാംപാറ വാനില കൃഷിയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ച് ക്ളാസെടുത്തു. ശ്രീകണ്ഠപുരം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. ദേശീയ ട്രഷർ ഡി.പി. ജോസ് കിസാൻ സർവ്വീസ് സൊസൈറ്റിയുടെ സൗജന്യ കലണ്ടർ വിതരണ ഉദ്ഘാടനം നടത്തി. കെ.പി. ഗംഗാധരൻ, അഡ്വ. ഇ.വി. രാമകൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. ജോസഫ്, കെ.എസ്.എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും മുനിസ്സിപ്പൽ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി. ചന്ദ്രാംഗധൻ മാസ്റ്റർ, കൗൺസിലർ കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എസ്.എസ് മുനിസ്സിപ്പൽ പ്രസിഡണ്ട് സണ്ണി കൊച്ചുപുരയ്ക്കൽ, സെക്രട്ടറി പോൾ പടിഞ്ഞാറേടത്ത് പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009