പേപ്പർ നക്ഷത്രങ്ങൾ മുതൽ വർണ്ണ വിസ്‌മയം തീർക്കുന്ന ഡിജിറ്റൽ എൽ.ഇ.ഡി നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്.
പയ്യാവൂർ : വർണ്ണ നക്ഷത്രങ്ങളും പച്ചപ്പും നിറഞ്ഞ പുൽക്കൂടുകളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി. ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് ഫാൻസി സ്‌റ്റോറുകളുടെ മുൻവശങ്ങളിൽ ആകർഷകമായ ക്രിസ്തുമസ് നക്ഷത്രങ്ങളും, പുൽക്കൂടുകളുമൊരുക്കിയത് കണ്ണിന് ഇമ്പമാകുകയാണ്. പേപ്പർ നക്ഷത്രങ്ങൾ മുതൽ വർണ്ണ വിസ്‌മയം തീർക്കുന്ന ഡിജിറ്റൽ എൽ.ഇ.ഡി നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്ക് വില 20 രൂപ മുതൽ 1000 രൂപവരെയാണ്. പേപ്പർ നക്ഷത്രങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള പ്രയാസവും പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യതയുമാണ് എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് വിപണിയിൽ ഡിമാന്റ് കൂട്ടുന്നത്. പ്ലാസ്‌റ്റിക്ക് നക്ഷത്ര രൂപത്തിൽ ഇലുമിനേഷൻ ബൾബു കൾ പതിപ്പിച്ച ഫാൻസി നക്ഷത്രങ്ങൾക്ക് 100 മുതൽ 1400 രൂപ വരെയാണ് വില, ഇതിന് വിപണിയിൽ നല്ല ഡിമാൻ്റുമാണ്. 300 ബൾബുകളടങ്ങിയ എൽ. ഇ.ഡി. സെറ്റുകൾക്ക് 150 മുതൽ 2,000 രൂപ വരെ ഈടാക്കുന്നു. പുൽക്കൂടുകൾ ഒരുക്കുന്നതിനും ക്രിസ്‌മസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടു കൂടിയ ഇലൂമിനേഷൻ ലൈറ്റുകൾ വാങ്ങുന്നവരുടെ തിരക്കാണ് ഫാൻസി സ്‌റ്റോറുകളിൽ എൽ.ഇ.ഡി. റൊട്ടേഷൻ ബൾബുകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. ക്രിസ്‌തുമസ് രാവുകളെ വർണാഭമാക്കുന്ന മാലബൾബുകൾ 150 രൂപ മുതൽ ലഭ്യമാണ്. മൾട്ടികളർ ലൈറ്റുകളെക്കാൾ വാം വൈറ്റ് ലൈറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ക്രിസ്തുമസ് നക്ഷത്രങ്ങൾ കഴിഞ്ഞാൽ ആവശ്യക്കാർ ഏറെയുള്ളത് പുൽക്കൂടുകൾക്കും ക്രിസ്തുമസ് സെറ്റുകൾക്കുമാണ്. ക്രിസ്‌തുമസ് വിപണിയിൽ റെഡിമെയ്‌ഡ് പുൽക്കൂടുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻ്റ. ഒപ്റ്റിക്ക് ഫൈബർ ക്രിസ്‌തുമസ് ട്രീകൾക്കും ഡിമാൻഡ് കൂടുതലാണ്. പൈൻ മരങ്ങളെ അനുസ്‌മരിപ്പിക്കുന്ന വെള്ള ട്രീകൾക്കും ആവശ്യക്കാരേറെയാണ്. വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള ട്രീയിലെ അലങ്കാരങ്ങൾക്ക് 50 രൂപ മുതലാണ് വില. കുട്ടികളെ ആകർഷിക്കുന്ന സാൻ്റാക്ലോസ് പാവകളും ക്രി സ്‌മസ് ബൊക്കെകളും വിപണിയിലിടം പിടിച്ചിട്ടുണ്ട്. ഇത്തവണ പുൽക്കൂടുകളുടെ വലിയ കളക്ഷനുകളൊന്നും ഒരുക്കിയിട്ടില്ല. വലിയ ചെലവ് ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്‌തുമസ് ട്രീക്ക് നീളം അനുസരിച്ചാണ് വില. 100 രൂപ മുതൽ 4500 രൂപ വരെയുള്ള വിലയിൽ വിവിധ രീതിയിലുള്ള ട്രീകൾ ലഭ്യമാണ്. പൈൻ മരത്തിന് 100 രൂപ മുതലാണ് വില. വിവിധ തരത്തിലുള്ള ക്രിസ്‌തുമസ് ഫാൻസി സാധനങ്ങളും വിപണി കീഴടക്കി കഴിഞ്ഞു.സാന്റാക്ലോസിന്റെ മുഖം മുടിക്ക് 100 രൂപ മുതലാണ് വില. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് സാൻ്റാ ക്ലോസിന്റെ വേഷവും ഒരുക്കിയിട്ടുണ്ട്. ചുവന്ന നീളൻ കുപ്പയത്തിന് 950 രൂപയാണ് ശരാശരി വില, അലങ്കാരമായി വെക്കുന്ന റിങ്ങിന് 100 മുതൽ 500 രൂപ വരെയും വിലയുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009