സംഗീത നിശയ്ക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ നടനും സംവിധായകനുമായ ശങ്കർ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യാവൂർ ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം തറാക്കിയ ദീപാലംകൃത വേദിയിൽ നടന്ന മെഗാ സംഗീത നിശ പയ്യാവൂർ നിവാസികളെ ആവേശഭരിതരാക്കി. സിനിമാ പിന്നണി ഗായകരായ അഫ്സൽ, അഖില ആനന്ദ്, അപർണ്ണ, വയലിനിൽ ഇന്ദ്രജാലം സൃഷ്ടിക്കുന്ന വേദമിത്ര, മനോജ് തോമസ്, ജോൺ ലീഡർ എന്നിവരാണ് മെഗാ സംഗീത നിശ നയിച്ചത്. പയ്യാവൂർ പഞ്ചായത്തിലെ നാനൂറിലേറെ പ്രവാസികളുടെ കൂട്ടായ്മയാണ് പിപികെ ഗ്ലോബൽ. മുൻ വർഷങ്ങളിലും ക്രിസ്മസ്, പുതുവൽസര വേളകളിൽ ഇത്തരം പരിപാടികൾ പ്രവാസി കൂട്ടായ്മ ഇവിടെ സംഘടിപ്പിച്ചിരുന്നു. ഇത്തവണസംഗീത നിശയ്ക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ നടനും സംവിധായകനുമായ ശങ്കർ ഉദ്ഘാടനം ചെയ്തു. പിപികെ ഗ്ലോബൽ പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ എളംപ്ലാക്കാട്ട് അധ്യക്ഷതവഹിച്ചു. സെക്രട്ടറി വിത്സൺ മഴുപ്പേൽ ആമുഖ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. പയ്യാവൂരിൻ്റ വിവിധ മേഖലകളിയിൽ ദീർഘകാലങ്ങളായി സേവനം നടത്തി വരുന്ന സണ്ണി പാറമ്പുഴയിൽ, മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ, സംഗീതജ്ഞൻ പയ്യാവൂർ ബാലകൃഷ്ണൻ, മികച്ച കർഷകൻ സാജൻ നെല്ലിക്കുന്നിൽ, പയ്യാവൂരിലെ ആദ്യകാല പ്രവാസി മൂസ മൊട്ടമ്മൽ എന്നിവരെ ആദരിച്ചു. പ്രവാസി കൂട്ടായ്മ സ്വരൂപിച്ച നാല് ലക്ഷം രൂപ പയ്യാവൂർ ഹൃദയം ബഡ്സ് സ്കൂളിന് വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഏറ്റുവാങ്ങി. ലോക കേരള സഭാഗവും പ്രവാസി വ്യവസായിയുമായ ബെന്നി വാഴപ്പള്ളിൽ, പ്രോഗ്രാം കൺവീനർ ബിനോയി ചേരിക്കത്തടം, സന്തോഷ് കാഞ്ഞിരക്കൊമ്പിൽ, ബിനോയ് കരിമ്പിൽ, ട്രഷറർ ജോണി ജേക്കബ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009