
ചെയർപേഴ്സൺ വിപിന ബി.പി., വൈസ് ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി. രാജ്കുമാർ, കൺവീനർ കെ. ദിവാകരൻ മാസ്റ്റർ എന്നിവരാണ് നിവേദനം നൽകിയത്.
ചെങ്ങളായി–പെരുങ്കോന്ന്–തവറൂൽ–കൊയ്യം റോഡ് നവീകരണം: മന്ത്രിക്കും എം.എൽ.എമാർക്കും നിവേദനം നൽകി ചെങ്ങളായി: ചെങ്ങളായി–പെരുങ്കോന്ന്–തവറൂൽ–കൊയ്യം റോഡ് നവീകരണം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.എൽ.എമാർക്കും നിവേദനം നൽകി. ഒക്ടോബർ 10ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി.യുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് തിരുവനന്തപുരം സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്. ചെയർപേഴ്സൺ വിപിന ബി.പി., വൈസ് ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി. രാജ്കുമാർ, കൺവീനർ കെ. ദിവാകരൻ മാസ്റ്റർ എന്നിവരാണ് നിവേദനം നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, എം.എൽ.എമാരായ സജീവ് ജോസഫ്, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ.വി. സുമേഷ് എന്നിവരുമായി സംഘം ചർച്ച നടത്തി. സർക്കാർ നയപരമായി തീരുമാനമെടുത്താൽ റോഡ് നവീകരണത്തിന് മുൻഗണന നൽകാമെന്ന് മന്ത്രി ബഷീറും സജീവ് ജോസഫ് എം.എൽ.എയും ഉറപ്പുനൽകി. ഒ.ടി.ആർ.എസ്. (One Time Renovation Scheme) പദ്ധതിയിലൂടെ റോഡ് നവീകരിച്ച് പഞ്ചായത്തിന് കൈമാറാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. വിഷയത്തിൽ സജീവമായി ഇടപെടുമെന്ന് മറ്റ് എം.എൽ.എമാരും ഉറപ്പുനൽകി. യുവജനകാര്യ-കായിക ക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി. പുരുഷോത്തമനെയും സംഘം സന്ദർശിച്ച് വിഷയം ധരിപ്പിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009