
ഇന്ത്യൻ ദേശീയ വനിതാ ബാസ്ക്കറ്റ്ബോൾ ടീംമുൻ ക്യാപ്റ്റൻ പി. എസ്.ജീന പതാക ഉയർത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠാപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന സിബിഎസ്ഇ ക്ലസ്റ്റർ-10 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം കുറിച്ചു. ഇന്ത്യൻ ദേശീയ വനിതാ ബാസ്ക്കറ്റ്ബോൾ ടീംമുൻ ക്യാപ്റ്റൻ പി. എസ്.ജീന പതാക ഉയർത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തലം മുതലുളള പങ്കാളിത്തമാണ് തന്നെ ദേശീയ തലത്തോളം ഉയർത്തിയതെന്നും അതുകൊണ്ട് ഓരോ അവസരവും നന്നായി പ്രയോജനപ്പെടുത്തണമെന്നും പി എസ്. ജീന ഉദ്ഘാടന സമ്മേളനത്തിൽ കുട്ടികളോട് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ റവ.ബ്രദർ ഡോക്ടർ റെജി സ്കറിയ സി. എസ് ടി. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി ആൺ -പെൺ വിഭാഗങ്ങളിലായി അറുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു കോർട്ടുകളിലായി രാത്രിയും പകലുമായാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നായി 700 ഓളം കായിക താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. മത്സരാർത്ഥികൾക്കായി താമസ സൗകര്യം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ആതിഥേയ സ്കൂൾ ആയ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർറവ.ബ്രദർ ജോണി ജോസഫ് വെട്ടം തടത്തിൽ, വൈസ് പ്രിൻസിപ്പൽമാരായ വിൻസെന്റ്ഫിലിപ്പ്, പ്രദ്യുമ്നൻ പി. പി. എന്നിവർ പ്രസംഗിച്ചു. സ്കൂൾ ക്യാപ്റ്റൻ അനന്യ ആർ നായർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആകെയുള്ള 55 മാച്ചുകളിൽ 35 മാച്ചുകളാണ് ഇന്ന് നടക്കുന്നത്. അഞ്ചിന് സെമി ഫൈനൽ -ഫൈനൽ മത്സരങ്ങൾ നടക്കും. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.v
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009