തലശ്ശേരി അതിരൂപതാ എമിരെറ്റസ് അർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ നിലവിളക്ക് കൊളുത്തി ഒറോത ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചെമ്പേരി :പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഒറോത ഫെസ്റ്റ് മലയോര കാർഷിക, വിദ്യാഭ്യാസ സാംസ്കാരിക മേളയ്ക്ക് ചെമ്പേരി പുഴയുടെ തീരത്ത് ആഘോഷമായ തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം സൈനിക ബാന്റുമേളത്തിന്റെ അകമ്പടിയോടെ വിശിഷ്ഠതിഥികളെ വേദിയിലേക്കാനായിച്ചു. തലശ്ശേരി അതിരൂപതാ എമിരെറ്റസ് അർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ നിലവിളക്ക് കൊളുത്തി ഒറോത ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.ശ്രീകണ്ടാപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന, നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പളളി, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവിയർ, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ, ചെമ്പേരി വൈ എം സി എ പ്രസിഡണ്ട് ജോലി ജോസ് ചാലിൽ, ജനറൽ കൺവീനർ ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു. കാർഗിൽ യുദ്ധ രംഗത്ത് സേവനം ചെയ്ത് വിരമിച്ച ജാവന്മാരെയും വിശിഷ്ട വ്യക്തികളെയും വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷവും സൈനികരുടെ ബന്ധുമേളം ഉണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ കാർഷിക പ്രദർശനം, വിള മത്സരം, പുരാവസ്തു പ്രദർശനം, റോബോട്ടിക് സൂ അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്,കുട്ടികളുടെ ഫാഷൻ ഷോ, ബോഡി ഷോ, വടംവലി കൂടാതെ നിരവധി സ്റ്റാളുകളും ഉണ്ടാകും.രാത്രി 9 മണിക്ക് കോഴിക്കോട് തില്ലാന മ്യൂസിക് & കോമഡി ടീം അവതരിപ്പിച്ച സ്റ്റേജ് ഷോയും നടന്നു. ലൂർദ് മാതാ ബസിലിക്ക തിരുനാളിന് ഇന്ന് ( ശനി )കൊടിയേറും.11 ദിവസങ്ങളിലായി നടക്കുന്ന തിരുനാളഘോഷം കൂടിയാകുമ്പോൾ ഇനിയുള്ള ദിവസങ്ങൾ ചെമ്പേരി ഉത്സവ ലഹരിയിലായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009