ജനുവരി 31ന് ആരംഭിക്കുന്ന ചെമ്പേരി മേള – ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി മികച്ച കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിള മത്സരത്തിൽ പങ്കെടുക്കുന്ന കർഷകർ അവരുടെ മെച്ചപ്പെട്ട വിളകൾ 30 ന് വൈകുന്നേരം 5 ന് മുമ്പായി പ്രദർശന നഗരിയിലെ സംഘാടക സമിതി ഓഫീസിൽ എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രധാന കാർഷിക വിളകളായ കപ്പ, ചേന, കാച്ചിൽ, ഇഞ്ചി, ഏത്തവാഴക്കുല, തേങ്ങ, അടയ്ക്ക, മത്തങ്ങ, കുമ്പളങ്ങ എന്നിവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റ് വിളകൾ പ്രദർശനത്തിന് വയ്ക്കാവുന്നതാണ്. ഒരിനത്തിൽ മൂന്ന് മത്സരാർഥികളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആ ഇനത്തിൽ മത്സരം നടത്തുകയുള്ളു. വിളകളുടെ തൂക്കവും ഭംഗിയുമായിരിക്കും വിലയിരുത്തലിൻ്റെ മാനദണ്ഡം. അടക്ക, തേങ്ങ എന്നിവ കുലയായാണ് മത്സരത്തിൽ പ്രദർശിപ്പിക്കേണ്ടത്. ഇഞ്ചി ഏറ്റവും വലിയ ഒറ്റ പാവ് എന്ന നിലയിലാണ് പരിഗണിക്കുക. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസ് ലഭിക്കും. മത്സരത്തിനായി എത്തിക്കുന്ന വിളകൾ മേളയുടെ അവസാനംവരെ പ്രദർശിപ്പിക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009