ശ്രീകണ്ഠാപുരം വാർത്തകൾ

ഉത്തര കേരള ശ്രീകണ്ഠപുരം വോളി ഇന്ന് മുതൽ

Whatsapp Image 2025 01 15 At 2.58.19 Pm Copy

മാവില വീട്ടിൽ സ:എം.വി പത്മനാഭന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിന്നേഴ്സ് ട്രോഫിക്കാണ് ഗ്രാമീണ വോളി മത്സരം നടക്കുക.

പരസ്യം

ശ്രീകണ്ഠപുരം: ഡോ: പി.കെ.പി.മഹമ്മൂദ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കായി കോട്ടൂർ പ്രതീക്ഷയും, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകണ്ഠപുരം വോളി 15 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. കർണ്ണാടിക് യൂണിവേഴ്സിറ്റിയുടെ കരുത്തൻമാരും ഇന്ത്യൻ ആർമി, ഇന്ത്യൻ റയിൽവെ ,സർവ്വീസസ് താരങ്ങളും അടങ്ങുന്ന 6 ഉത്തര കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരിക്കും.5 ദിവസങ്ങളിലായി നടക്കുന്ന വോളി MLA ശ്രീ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി ട്രഷറർ തോമസ് ജോസഫ്,നഗരസഭ വൈസ്: ചെയർമാൻ ശിവദാസൻ കെ, മുനിസിപ്പൽ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ വി.പി നസീമ, ബി.പി ബഷീർ എന്നിവർ വിശിഷ്ട അതിഥികളാകും. കൗൺസിലർമാരായ കെ.സി. അജിത, കെ.ടി ലീല, ഷീന എം.വി. എന്നിവർ സംബന്ധിക്കും.19 ന് സമാപിക്കും. ഗ്രാമീണ വോളിയും നടക്കും മേജർ വോളിയിൽ ഏറ്റവും മികച്ച കളിക്കാരന് KPN സൺസ് മോഹനൻ, ചേപ്പറമ്പ് മെമ്മോറിയൽ ട്രോഫി നൽകും. മികച്ച ലിബറോയ്ക്ക് കണ്ണോത്ത് നാരായണൻ മെമ്മോറിയൽ ട്രോഫികൈമാറും.സാംസ്കാരിക, കലാപരിപാടികളും,വനിതകളുടെ കൈകൊട്ടികളി, വിവിധ പരിപാടികളും, മുനീർ ജാസിയുടെ സംഗീത സായാഹ്നം, ഒറ്റ ടയർ യാത്രയിൽ കാശ്മീരിൽ വരെ സഞ്ചരിച്ച ഗിന്നസ് റെക്കോഡ് ഉടമ സനീദിന്റെ ഒറ്റ ടയർസൈക്കിൾ പ്രകടനം, ആദരിക്കൽ ചടങ്ങുകൾ എന്നിവ നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും കണ്ണൂർ Acp ടി.കെ രത്നകുമാർ നിർവ്വഹിക്കും. ജിമ്മി ജോർജ്ജിന്റെ സഹോദരൻ മുഖ്യ അതിഥിയാകും.ടൂർണ്ണമെൻറിൽ പ്രവേശനം തികച്ചും സൗജന്യമാണ്. കെ.പി.ഇബ്രാഹിം, സി. മധു , കെ.ബിജു, സി. നാസർ, എ.പി. നൗഫൽ,പി.പി. അജ്നാസ് , വിനോദ് ജനാർദ്ദനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം