ശ്രീകണ്ഠാപുരം വാർത്തകൾ

ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ തിരുനാളാഘോഷം നാളെ തുടങ്ങും  

Hq720 Copy

കൂട്ടുംമുഖം പന്ന്യാലിലെ ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾ 24 മുതൽ ഫെബ്രുവരി 2 വരെ നടക്കും

പരസ്യം

30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 ന് വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. 29 ന് ഫാ.ജോമി പതിപ്പറമ്പിൽ, 30 ന് ഫാ.ജിതിൻ പാലോലിൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 31 ന് വൈകുന്നേരം 4 ന് ഇടവക വികാരി ഫാ.ജോസഫ് നിരപ്പേൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ.അലക്സ് നിരപ്പേൽ കാർമികത്വം വഹിക്കും. സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവക്ക് ശേഷം സൺഡേ സ്കൂളിൻ്റെയും ഭക്തസംഘടനകളുടെയും വാർഷികം നടക്കും. ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5 ന് ഫാ.ജോൺ പൊന്നമ്പേലിൻ്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, പ്രസുദേന്തി വാഴ്ച, നൊവേന എന്നിവ നടക്കും. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. തലശേരി അതിരൂപത ബൈബിൾ അപ്പൊസ്തൊലേറ്റ് ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ലദീഞ്ഞ് അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. പ്രദക്ഷിണം തിരികെ പള്ളിയിലെത്തുമ്പോൾ ആശീർവാദം, വാദ്യമേളങ്ങൾ എന്നിവയുണ്ടായിരിക്കും. സമാപന ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ 9.30 ന്  മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേപ്പറമ്പിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. പ്രസുദേന്തി വാഴ്ചക്ക് ശേഷം കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം