കെഎസ്എസ്പിയു പയ്യാവൂർ യൂണിറ്റ് സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം(ഡിഎ), മുൻ പെൻഷൻ പരിഷ്കരണം എന്നിവയുടെ കുടിശിക ഉടൻ ലഭ്യമാക്കുകയും 2024 ജൂലൈയിൽ നടത്തേണ്ടിയിരുന പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുകയും ചെയ്യണമെന്ന് കെഎസ്എസ്പിയു പയ്യാവൂർ യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മെഡിസെപ് പദ്ധതി പുതുക്കുമ്പോൾ ജീവനക്കാർ പരാതിപ്പെട്ട അപാകതകൾ പരിഹരിച്ച് കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എം.തോമസ്, സി.എൻ.മനോഹരൻ, പി.വി.നാരായണൻ, തോമസ് കാളിയാനി, വി.പി.രാജൻ, എ.ടി.ജോസഫ്, കെ.തമ്പാൻ, എം.സി.ഏലിക്കുട്ടി, എം.പി.ജോസ്, കെ.എൻ.ദേവിക്കുട്ടി, ടി.കെ.പവിത്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ.ബാലകൃഷ്ണൻ -പ്രസിഡന്റ്, എം.എം.തോമസ് -സെക്രട്ടറി, കെ.തമ്പാൻ -ട്രഷറർ, സി.എൻ. മനോഹരൻ, വി.പി.രാജൻ, എം.പി.ലീലാമ്മ -ജോയിന്റ് സെക്രട്ടറിമാർ, ടി.കെ.പവിത്രൻ, കെ.എൻ. ദേവിക്കുട്ടി, ഏലിയാമ്മ സ്റ്റീഫൻ -വൈസ് പ്രസിഡന്റ്മാർ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009