സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ഫീൽഡ് വിസിറ്റ് ഏറെ ശ്രദ്ധേയമായി.
നിർമിത ബുദ്ധി, ഡേറ്റ സയൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ വീഡിയോകളും മറ്റും ഫലപ്രദമായി പ്രയോജനപ്പെടുത്തി സെഷനുകൾ നയിച്ചു. സാങ്കേതികതയുടെ ലോകത്തെ സംബന്ധിച്ച് പുത്തൻ അറിവുകൾ നൽകിയ ശില്പശാല ഉന്നതവിദ്യാഭ്യാസ രംഗത്ത് വരും കാലഘട്ടങ്ങളിലെ അനന്തസാധ്യതകൾ കൂടി വിദ്യാർത്ഥികൾക്ക് മുന്നിൽ അനാവരണം ചെയ്തു. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ അധ്യാപകരായ ടി.എസ്.അശ്വതി, സൗമ്യ തോമസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോളജിലെ സെൻട്രൽ ലൈബ്രറി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന നീറ്റ്, യുജിസി നെറ്റ് തുടങ്ങിയ മത്സര പരീക്ഷകൾ ക്രമീകരിക്കാൻ സജ്ജമായ കമ്പ്യൂട്ടർ ലാബ്, മെക്കാനിക്കൽ ലാബ് എന്നിവയും വിദ്യാർത്ഥികൾ സന്ദർശിച്ചു. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ഡോ. മനോജ് വി.തോമസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ എം.എ.ഷാജി, പബ്ലിക് റിലേഷൻസ് ഓഫീസർ സെബാസ്റ്റ്യൻ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ലിബിൻ കെ.കുര്യൻ, സിസ്റ്റർ ജോമിഷ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009