മലയോര കുടിയേറ്റ ഗ്രാമമായ കരയത്തുംചാലിനും ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിനും അഭിമാനതാരമായ കായിക പ്രതിഭയായിരുന്നു ഇന്നലെ (തിങ്കൾ) വിടചൊല്ലിയ മിനി മാത്യു (പി.എ.മിനി).
ചെമ്പന്തൊട്ടി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കായികാധ്യാപകനായ എം.ജെ.ജോർജിൻ്റെ പരിശീലനത്തിൽ 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് കായിക രംഗത്ത് ആദ്യമായി തൻ്റെ മികവ് തെളിയിച്ചത്. കണ്ണൂർ ജില്ലാതല മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മിനി സംസ്ഥാന കായിക മേളയിൽ 400, 800 മീറ്റർ മത്സരങ്ങളിൽ കണ്ണൂർ ജില്ലക്ക് വേണ്ടി സ്വർണമെഡൽ നേടി. തുടർന്ന് ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുമ്പോൾ ജില്ലാ, സംസ്ഥാന തലങ്ങളിലും ഈ നേട്ടങ്ങൾ ആവർത്തിച്ചു. പിന്നീട് പാലക്കാട് മേഴ്സി കോളജിലെ പഠനകാലത്ത് 400, 800 മീറ്ററുകളിൽ അന്തർസർവകലാശാല മീറ്റിൽ സുവർണ നേട്ടം സ്വന്തമാക്കിയ മിനി കോഴിക്കോട് സർവകലാശാലയുടെ അത് ലറ്റിക് ടീം ക്യാപ്റ്റനുമായിരുന്നു. ഇതേ തുടർന്ന് വേൾഡ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ദൗർഭാഗ്യവശാൽ ആ വർഷം ചില പ്രത്യേക കാരണങ്ങളാൽ വേൾഡ് മീറ്റ് നടക്കാതിരുന്നതിനാൽ മിനിയുടെ ഏറ്റവും വലിയ അഭിലാഷം സഫലമായില്ല. പിന്നീട് ഇന്ത്യൻ റെയിൽവേയിൽ ഉയർന്ന ജോലി ലഭിച്ച മിനി റെയിൽവേ ടീമംഗമെന്ന നിലയിൽ നിരവധി മെഡലുകൾ വാരിക്കൂട്ടി ഇന്ത്യൻ റെയിൽവേയുടെയും അഭിമാനതാരമായി. പശ്ചിമ റെയിൽവേയുടെ വഡോദര പ്രതാപ് നഗർ ഓഫീസ് സൂപ്രണ്ടായിരിക്കെ മികച്ച സേവനത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009