ജനുവരി 31 മുതൽ ആരംഭിക്കുന്ന ചെമ്പേരി മേള – ഒറോത കാർഷിക ഫെസ്റ്റിൻ്റെ പന്ത്രണ്ട് ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാത്തിരക്കാട്ടിന് നൽകി പ്രകാശനം ചെയ്യുന്നു.
ചെമ്പേരി: ജനുവരി 31ന് ആരംഭിക്കുന്ന ചെമ്പേരി മേള – ഒറോത കാർഷിക ഫെസ്റ്റിൻ്റെ പന്ത്രണ്ട് ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ സന്ദർശനം നടത്തിയ ചെന്നിത്തല ബസലിക്ക അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിന് പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാർപാപ്പ നേരിട്ട് കല്പിച്ചു നൽകിയ ബസിലിക്ക പദവി ചെമ്പേരി നാടിനും കേരള സമൂഹത്തിന് മുഴുവനും അഭിമാനകരമാണെന്നും, പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ചെമ്പേരി ഇടവകയിലെ തിരുനാളിന് ഇരട്ടിമധുരമായി മലയോരത്തെ കർഷകർക്കൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ഉത്സവാഘോഷത്തിൻ്റെ സന്തോഷം പ്രദാനം ചെയ്യുന്ന മഹാമേളയായിരിക്കും ഒറോതാ ഫെസ്റ്റ് എന്നും അദ്ദേഹം ആശംസിച്ചു. ഒറോതാ ഫെസ്റ്റ് സംഘാടകസമിതി മുഖ്യരക്ഷാധികാരികളായ സജീവ് ജോസഫ് എംഎൽഎ, ചെമ്പേരി ലൂർദ് മാതാ ബസലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, സഹരക്ഷാധികാരിയും എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മിനി ഷൈബി, സംഘാടകസമിതി ചെയർമാനും വിമൽ ജ്യോതി എഞ്ചിനീയറിംഗ് മാനേജരുമായ ഫാ ജെയിംസ് ചെല്ലങ്കോട്ട് , വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ജനറൽ കൺവീനർ ഷാജി വർഗീസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, എരുവേശി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വൈഎംസിഎ ഭാരവാഹികൾ, പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009