ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി മേള ; മികച്ച കർഷകരെയും, കാർഷിക ഉത്പന്നങ്ങളും തേടി സംഘാടകർ മലയോരത്ത്

Whatsapp Image 2025 01 20 At 5.44.50 Pm

ജനുവരി 31 ന് ആരംഭിക്കുന്ന ചെമ്പേരി മേള – ഓറോത കാർഷിക ഫെസ്റ്റിൽ കാർഷിക സ്റ്റാളുകളിൽ  പ്രദർശനത്തിന് യോഗ്യമായ കാർഷിക വിളകളും അവ ഉത്പാദിപ്പിക്കാൻ പ്രയത്നിച്ച മികച്ച കർഷകരെയും കണ്ടെത്താൻ മേളയുടെ സംഘാടകർ മലയോര മേഖലയിലെ കൃഷിയിടങ്ങളിലെത്തി.

പരസ്യം

കർഷകരെയും അവരുടെ കൃഷിയിടങ്ങളും സന്ദർശിച്ച് കൃഷി രീതികൾ  നേരിട്ട് വിലയിരുത്തിയാണ് മികച്ച കർഷകരെ സംഘം തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കർഷകരെ കാർഷിക ഫെസ്റ്റിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കമ്മറ്റി കൺവീനർ ടോമി ചാമക്കാലയിൽ, അംഗങ്ങളായ റോബി ഇലവുങ്കൽ, ഷാജിമോൻ കാഞ്ഞിരത്തിങ്കൽ, ബാബു വിഴിക്കപ്പാറ, സിബി പുന്നക്കുഴി, റെനി പഴയതോട്ടം, സജി കാക്കനാട്ട്, ബിജു തയ്യിൽ, ഷാജി അറയ്ക്കൽ, ജോസ് മേമടം, ആന്റണി മായയിൽ, ജോമി ജോസ് ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിടങ്ങളിൽ സന്ദർശനം നടത്തി വരുന്നത്.  പ്രദർശനയോഗ്യമായ മികച്ച വിളകളും സംഘം ശേഖരിക്കുന്നുണ്ട്. ഇവയിൽ കൂടുതൽ തൂക്കവും വലിപ്പവുമുള്ള വിളകൾക്ക് സമ്മാനങ്ങൾ നൽകുകയും അപൂർവ്വയിനം കാർഷിക നടീൽ വസ്തുക്കളുടെ വിത്തുകൾ ശേഖരിച്ചു സംരക്ഷിക്കുന്നവരെ മേളയിലെ ചടങ്ങിൽ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. വിള മത്സരത്തിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 7510918218.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം