ശ്രീകണ്ഠപുരം നഗരസഭ 2025 – 26 വർഷത്തെ വികസന സെമിനാർ ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ പ്രാദേശിക സാമ്പത്തിക വികസനത്തിന്, പ്രത്യേകിച്ചു ഉത്പാദന മേഖലയിലും സേവന മേഖലയിലും പശ്ചാത്തല മേഖലയിലും നവീന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടുള്ള സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. നഗരസഭയുടെ പ്രധാന ലക്ഷ്യങ്ങളാണ് അതി ദരിദ്ര ദാരിദ്ര്യനിർമാർജനം, പ്രാദേശിക സാമ്പത്തിക വികസനവും,തൊഴിലസര സൃഷ്ടിയും, വിജ്ഞാന സാമ്പത്തിക വ്യവസ്ഥ പ്രാദേശികമായി വികസിപ്പിച്ചെടുക്കുക എന്നതും. ശ്രീകണ്ഠപുരം റോയൽ ട്രസ്റ്റ് ഹാളിൽ വച്ച് നടത്തിയ പരിപാടി സെക്രട്ടറി ടി വി നാരായണൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന കാഴ്ചപ്പാടും നയ സമീപനവും എന്ന വിഷയത്തെ ആസ്പദമാക്കി ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ ജെ സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമ്മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, വി.പി നസീമ, കെ.സി ജോസഫ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ.വി ഗീത, അഡ്വ ഇ വി രാമകൃഷ്ണൻ, എൻ പി സിദ്ദിഖ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സൂപ്രണ്ട് സജി സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009