ശ്രീകണ്ഠാപുരം വാർത്തകൾ

തിരൂർ വിശുദ്ധ ഫ്രാൻസീസ് അസീസി പള്ളിയിൽ തിരുനാൾ 24 ന് തുടങ്ങും  

Images (9) Copy

തിരൂർ വിശുദ്ധ ഫ്രാൻസീസ് അസീസി പളളിയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് 24 ന് തുടക്കമാകും. വൈകുനേരം 4.45 ന് ഇടവക വികാരി ഫാ.സജി മേക്കാട്ടേൽ കൊടിയേറ്റും.

പരസ്യം

പരേത സ്മരണ, സെമിത്തേരി സന്ദർശനം, രൂപം എഴുന്നെള്ളിക്കൽ എന്നിവക്ക് ശേഷം വിശുദ്ധ കുർബാനക്ക് ഫാ.സിൽജോ ആവണിക്കുന്നേൽ കാർമികത്വം വഹിക്കും. രാത്രി 7 ന് ചങ്ങനാശേരി ശാലോം കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ‘ക്നാനായി തൊമ്മൻ’ നാടകം. 25 ന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല പ്രാർത്ഥന, എന്നിവക്ക് ശേഷം ഫാ.ആൽബിൻ പുത്തൻപറമ്പിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. രാത്രി 7 ന് സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ വാർഷികം, വിവിധ കലാപരിപാടികൾ എന്നിവയുൾപ്പെടുന്ന കലാസന്ധ്യ ‘കലയിദോ -2025’ ഫാ.സൈജു മേക്കര ഉദ്ഘാടനം ചെയ്യും. തുടർന്ന് പയ്യാവൂർ വലിയ പള്ളി ടീമിൻ്റെ മാർഗംകളിയും ഉണ്ടായിരിക്കും. സമാപന ദിനമായ 26 ന് വൈകുന്നേരം 5 ന് ഫാ. ജിതിൻ വല്ലൂരിൻ്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. ഫാ.മാത്യു വട്ടുകുളങ്ങര, ഫാ.ജോയൽ മുകളേൽ, ഫാ.അനൂപ് നരിമറ്റത്തിൽ എന്നിവർ സഹകാർമികരായിരിക്കും. പയ്യാവൂർ വലിയപള്ളി വികാരി ഫാ.ബേബി കട്ടിയാങ്കൽ തിരുനാൾ സന്ദേശം നൽകും. രാത്രി 7.30 ന് ഫാ.ജോൺ കൂവപ്പാറയുടെ നേതൃത്വത്തിൽ സെൻ്റ് മേരീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. 8.15 ന് ഫാ.ജിബിൽ കുഴിവേലിലിൻ്റെ കാർമികത്വത്തിൽ ലദീഞ്ഞ്. മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും. തുടർന്ന് വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം