കെ പി പി എച്ച് എ ഇരിക്കൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകാരം നൽകുന്ന എയിഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളുടെ ജില്ലാതല പരിശോധന(ഡി.ഡി.ഇ.ഓഡിറ്റ് ) വേഗത്തിലാക്കാൻ നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ഇരിക്കൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമന്വയ സോഫ്റ്റ്‌വേർ മുഖേനയാണ് നിയമനങ്ങളും അംഗീകാരവും തുടർ പരിശോധകളും നടത്തുന്നത്. പ്രീ പ്രൈമറി അധ്യാപികമാർക്ക് അംഗീകാരം നൽകി ശമ്പള സ്കെയിൽ അനുവദിക്കുക, പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ.ജെ.തോമസ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി വി.വത്സല,ജില്ലാ വൈസ് പ്രസിഡൻറ് ഡെന്നി മാത്യു,വനിതാ ഫോറം ഉപജില്ലാ ചെയർപേഴ്സൺ ഇ.കെ.കൃഷ്ണകുമാരി, ബോബി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. റോബി തോമസ് (പ്രസിഡൻറ് ),ഇ.ജെ.തങ്കമ്മ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.പി.എസ്.ദിവ്യ (ചെയർപേഴ്സൺ),മേരിക്കുട്ടി തോമസ്(കൺവീനർ) എന്നിവരെ വനിതാ ഫോറം ഭാരവാഹികളായും തിരഞ്ഞെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009