ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ഇന്ത്യൻ മാധ്യമ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
1780 ജനവരി 29 ന് ബംഗാൾ ഗസറ്റ് എന്ന പത്രം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചതിൻ്റെ ഓർമ്മക്കാണ് പത്രദിനം ആചരിക്കുന്നത്. നാല് തലമുറകളായി പത്രവിതരണ രംഗത്ത് സജീവമായ അയ്യങ്കനാൽ കുടുംബത്തിലെ മുതിർന്ന അംഗമായ തോമസ് അയ്യങ്കനാലിനെ സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കുടിയേറ്റകാലത്ത് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലം മുതൽ ഇന്നും സജീവമാണ് പത്രവിതരണ രംഗത്ത് ഇദ്ദേഹത്തിൻ്റെ കുടുംബം . ശ്രീകണ്ഠാപുരം, പയ്യാവൂർ മേഖലയിൽ പതിറ്റാണ്ടുകളായി പത്രവിതരണത്തിലും ലേഖകനായും പ്രവർത്തിക്കുന്ന തോമസ് അയ്യങ്കനാൽ പത്രപ്രവർത്തന അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സാങ്കേതിക രംഗത്തെ മാറ്റങ്ങൾ പത്രവിതരണ രംഗത്ത് അദ്ദേഹം പ്രത്യേക ആപ്പുപയോഗിച്ച് പ്രയോജനപ്പെടുത്തുന്നതും കുട്ടികൾക്ക് കൗതുകമായി. ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, കെ എ ആൻസി , എസ് എം സി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ജോസ്മി ജോസ്, ടി വി ദീപ, എം ടി മധുസൂദനൻ, ടി സ്വപ്ന, സോണിയ തോമസ്, അമിത ബാബു, രജനി റിൻസ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009