നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നാൽപ്പത്തൊന്നാമത് വാർഷികാഘോഷവും വിരമിക്കുന്ന മുഖ്യാധ്യാപകനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ ആമുഖ പ്രഭാഷണവും ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി മുഖ്യ പ്രഭാഷണവും നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ പതിപ്പ് പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കൺവീനർ കെ.സി.ലിസി റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് മജി മാത്യു സേവനാനുസ്മരണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് മറുപടി പ്രസംഗം നടത്തി. സംഗീത അധ്യാപകൻ സായി ജോൺ വള്ളോംകോട്ട്, നീന്തൽ പരിശീലകൻ സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ എന്നിവരെ ആദരിച്ചു. ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, ഇടവക കോ ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ, മദർ പിടിഎ പ്രസിഡൻ്റ് റീന സജി, സ്കൂൾ ലീഡർ അവിധാൻ നിഷാന്ത് എന്നിവർ പ്രസംഗിച്ചു. കെ.ജെ.സെബാസ്റ്റ്യൻ എൻഡോമെന്റ് വിതരണം നടത്തി. സമ്മാനദാനവും കുട്ടി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009